ഒ.ടി.ടിയിലെ പ്രമുഖ താരങ്ങളിലൊരാളാണ് ബോളിവുഡ് നടന്‍ മനോജ് ബാജ്‌പേയി. ഹിന്ദിയിലെ സമാന്തര സിനിമകളില്‍ സജീവമായിരുന്ന മനോജ് ബാജ്‌പേയി ഇന്ത്യന്‍ സീരിസുകളിലും നിറസാന്നിധ്യമായി മാറുകയാണ്.

ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ നേടിയ ഇന്ത്യന്‍ സീരിസുകളിലൊന്നായ ഫാമിലി മാന്‍ മനോജ് ബാജ്‌പേയിക്ക് ഇന്ത്യയിലെ മിക്ക ഭാഷകളിലും ആരാധകരെ നേടിക്കൊടുത്തു. മാത്രമല്ല, അദ്ദേഹത്തിന്റെ പ്രകടനം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടി. ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുകയാണ് അദ്ദേഹം. മാന്‍സ് വേള്‍ഡ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനോജ് ബാജ്‌പേയി.

‘എല്ലാ സമയത്തും നിങ്ങളുടെ പ്രേക്ഷകര്‍ വലുതായിക്കൊണ്ടിരിക്കും. ഒ.ടി.ടി വന്നതോടെ എന്റെ മകളുടെ തലമുറക്കാരൊക്കെ എന്നെ തിരിച്ചറിയാന്‍ തുടങ്ങി. അവര്‍ക്ക് എന്നെ സ്‌ക്രീനില്‍ കാണാന്‍ താല്‍പര്യമുണ്ട്.

ഇപ്പോള്‍ ഞാന്‍ തെരുവിലൂടെ നടക്കുമ്പോഴോ അല്ലെങ്കില്‍ ഏതെങ്കിലും സ്ഥലത്ത് ചെല്ലുമ്പോഴോ അവര്‍ ഒപ്പം വന്ന് ഫോട്ടെയെടുക്കാന്‍ നില്‍ക്കും. ഓട്ടോഗ്രാഫ് ചോദിക്കും.

ഈ പുതുതലമുറയില്‍ പെട്ടവര്‍ നേരത്തെയുള്ള എന്റെ വര്‍ക്കുകളൊന്നും കാണാത്തവരാണ്. ഓരോ പ്രോജക്ടിലൂടെയും നമ്മള്‍ പുതിയ ജീവിതങ്ങളെ തൊട്ടറിയുകയാണ്. അതാണ് എന്നെ ആവേശഭരിതനാക്കുന്നത്,’ മനോജ് ബാജ്‌പേയി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Bollywood actor Manoj Bajpai about OTT platform Amazon Prime, Netflix