'നീ എന്റെ ഭാര്യയാണ്, അതിനാല്‍ ഞാന്‍ പറയുന്നതെന്തും നീ അനുസരിക്കണം' എന്ന് പറയുന്നവരാണ് പലരും; ദാമ്പത്യത്തെ കുറിച്ച് ശാലിനി
Indian Cinema
'നീ എന്റെ ഭാര്യയാണ്, അതിനാല്‍ ഞാന്‍ പറയുന്നതെന്തും നീ അനുസരിക്കണം' എന്ന് പറയുന്നവരാണ് പലരും; ദാമ്പത്യത്തെ കുറിച്ച് ശാലിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th February 2021, 4:22 pm

തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് മനസുതുറക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ശാലിനി. മലയാളികളുടെ ബേബി ശാലിനിയായും പിന്നീട് മലയാളത്തിന്റെ നായികയായും തിളങ്ങിയ ശാലിനി തമിഴ് സൂപ്പര്‍താരം അജിത്തുമായുള്ള വിവാഹശേഷം കഴിഞ്ഞ 21 വര്‍ഷമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

താരം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നതായ ചില റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നെങ്കിലും അത്തരം വാര്‍ത്തകള്‍ തള്ളി ശാലിനി തന്നെ രംഗത്തെത്തിയിരുന്നു. ഭര്‍ത്താവിന്റേയും മക്കളുടേയും കാര്യങ്ങള്‍ നോക്കി കുടുംബിനിയായി ജീവിക്കാനാണ് തന്റെ ആഗ്രഹമെന്നും സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

തങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ചും ശാലിനി കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുന്നുണ്ട്. തങ്ങളുടെ വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം എന്താണെന്ന് ചോദിക്കുന്ന നിരവധി പേര്‍ ഉണ്ടെന്നും അതിന് ഒരു കാരണമുണ്ടെന്നും പറയുകയാണ് ശാലിനി. തങ്ങള്‍ക്കിടയില്‍ ഒരു രഹസ്യങ്ങളും ഇല്ലെന്നതാണ് തങ്ങളുടെ ദാമ്പത്യത്തിന്റെ വിജയരഹസ്യമെന്നാണ് താരം പറയുന്നത്.

‘നിങ്ങളുടെ വിജയകരമായ ദാമ്പത്യജീവിതത്തിന്റെ രഹസ്യം എന്താണെന്ന് കുറേ പേര്‍ എന്നോട് ചോദിക്കാറുണ്ട്. മിക്ക കുടുംബങ്ങളിലും, ‘നീ എന്റെ ഭാര്യയാണ്, അതിനാല്‍ ഞാന്‍ പറയുന്നതെന്തും നീ അനുസരിക്കണം’ എന്നു പറയുന്ന ഭര്‍ത്താക്കന്മാരാണ് ഉള്ളത്. എന്നാല്‍ ഞങ്ങള്‍ അത്തരക്കാരല്ല. എന്തു കാര്യമുണ്ടായാലും പരസ്പരം തുറന്നു സംസാരിക്കുന്നവരാണ്. ഞങ്ങള്‍ക്കിടയില്‍ രഹസ്യങ്ങളില്ല. ചെറുതോ, വലുതോ എന്തു പ്രശ്‌നമാണെങ്കിലും അത് പരസ്പരം തുറന്നു പറയുന്നതിലൂടെ തീര്‍ക്കാന്‍ സാധിക്കും എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

പരസ്പരം ബഹുമാനം കൊടുക്കുന്നവരാണ് അജിത്തും ഞാനും. അജിത് എപ്പോഴും പറയും എന്റെ പോളിസി വാഴ് വാഴവിടു ‘(ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ) എന്നതാണന്ന്. ആ പോളിസിയെ ഞാനും ഫോളോ ചെയ്യുന്നു. അതല്ലാതെ എന്റെ ഇഷ്ടങ്ങള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ അജിത്ത് ഒരിക്കലും എതിരു പറയാറില്ല, ശാലിനി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Actress Shalini Ajith About Her Life