സിനിമയേക്കാള്‍ അജിത് ഇഷ്ടപ്പെടുന്ന ഒന്നുണ്ട്, അപകടമാണെങ്കിലും ഞാന്‍ എതിര് പറയാറില്ല: ശാലിനി
Indian Cinema
സിനിമയേക്കാള്‍ അജിത് ഇഷ്ടപ്പെടുന്ന ഒന്നുണ്ട്, അപകടമാണെങ്കിലും ഞാന്‍ എതിര് പറയാറില്ല: ശാലിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th February 2021, 4:52 pm

സിനിമയിലൂടെയാണ് അജിത് ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടിയതെങ്കിലും അജിത്തിന് സിനിമയേക്കാള്‍ താത്പര്യമുള്ള മറ്റു ചില മേഖലകള്‍ ഉണ്ടെന്ന് പറയുകയാണ് നടിയും അജിത്തിന്റെ ഭാര്യയുമായ ശാലിനി.

അജിത്തിന് സിനിമയെക്കാള്‍ താത്പര്യം ബൈക്ക്, കാര്‍ റേസ്, എന്‍ജിന്റെ സെറ്റ് ചെയ്ത് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു മിനിയേച്ചര്‍ വിമാനങ്ങള്‍ പറത്തല്‍ എല്ലാമാണെന്നാണ് ശാലിനി പറയുന്നത്.

കാര്‍ റേസ്, ബൈക്ക് റേസെല്ലാം ഒരുപാട് റിസ്‌ക് ഉള്ളവയാണ്. എന്നാല്‍ പോലും ഞാന്‍ അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ക്ക് എതിരായി ഒന്നും പറയാറോ, പ്രവര്‍ത്തിക്കാറോ ഇല്ല.

ചെന്നെയ്ക്ക് അടുത്ത മധുരാന്തകം എന്ന സ്ഥലത്ത് ഒരു എയറോ മോഡലിംഗ് ക്ലബ് ഉണ്ട്. മിക്ക ഒഴിവുദിവസങ്ങളിലും അജിത് അവിടെപ്പോയി സമയം ചെലവഴിക്കാറുണ്ട്. അടുത്തയിടെ ചെന്നൈയിലെ ഒരു എന്‍ജിനിയറിംഗ് കോളേജില്‍ സര്‍പ്രൈസ് വിസിറ്റ് കൊടുത്ത് അവിടെയുള്ള എന്‍ ജിനിയറിംഗ് സ്റ്റുഡന്‍സിന് എയ്‌റോ നോട്ടിക്‌സമായി ബന്ധപ്പെട്ട ടിപ്‌സ് നല്‍കി അവരെ പ്രോത്സാഹിപ്പിക്കുകയുണ്ടായി, ഇതുപോലെ തന്നെ കുടുംബകാര്യങ്ങളിലും കുട്ടികളുടെ കാര്യത്തിലും തുടങ്ങി എല്ലാത്തിലും അജിത് പ്രത്യേകം ശ്രദ്ധവയ്ക്കാറുണ്ട്.

മക്കള്‍ പഠിക്കുന്ന സ്‌ക്കൂളിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ അജിത് താത്പര്യം കാണിക്കാറുണ്ട്. പൊതുവേ അജിത് പൊതുപരിപാടികളും മറ്റും ചടങ്ങുകളും ഒഴിവാക്കാറാണ് പതിവ്. ഇതിനു കാരണം നമ്മളാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവരുതെന്ന അജിത്തിന്റെ പോളിസിയാണ്.

അജിത് തങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, മറ്റുള്ളവരുടെ കാര്യത്തിലും ഏറെ ശ്രദ്ധ കൊടുക്കുന്ന വ്യക്തിയാണ്. അജിത് ഒരു കാര്‍ റേസര്‍ ആണെങ്കില്‍ കൂടി എല്ലാ നിയമങ്ങളും അനുസരിച്ചു വളരെ കെയര്‍ഫുള്‍ ആയേ ഓടിക്കാറുള്ളൂ. എപ്പോഴും കാര്‍ ഓടിക്കുമ്പോള്‍ അജിത് പറയും നമ്മള്‍ റോഡില്‍ വരുന്ന മറ്റുള്ള യാത്രക്കാരുടെ സുരക്ഷിതത്വം കൂടി നോക്കണമെന്ന്.

നമ്മള്‍ ചെയ്യുന്ന ഒന്നും മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. ഈ കെയറിങ് അജിത്തിന്റെ ഗുണങ്ങളില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ്. സിനിമയിലും ഈ പോളിസിയെ ഫോളോ ചെയ്യുന്ന ആളാണ് അദ്ദേഹം, ശാലിനി പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content highlight: There is one thing that Ajith likes more than movies says Shalini