ഗുരുവായൂര്‍: ഗുരുവായൂരില്‍ രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നത് കള്ളനോട്ടു കേസ് പ്രതി. ശബരിമല വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ രാഹുല്‍ ഈശ്വര്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലാണ് ഇയാളും ഒപ്പമുണ്ടായിരുന്നത്.

ഗുരുവായൂരില്‍ കള്ളനോട്ടു കേസില്‍ അറസ്റ്റിലായ ഹരിസ്വാമിയെയാണ് രാഹുലിനൊപ്പം കണ്ടത്.

ബി.ജെ.പിയുടെ യുവസംഘടനയായ യുവമോര്‍ച്ചയുടെ മണ്ഡലം പ്രസിഡണ്ടായിരുന്നു ഇയാള്‍. ഇയാള്‍ക്ക് ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം മില്‍മയുടെ പാല്‍കടയുമുണ്ട്.

ALSO READ: സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ല: ഭീഷണിയുമായി കണ്ണൂരില്‍ അമിത് ഷാ

കള്ളനോട്ടു കേസിനെതുടര്‍ന്ന് ഇയാളെ യുവമോര്‍ച്ചാ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റിയിരുന്നു. പിന്നീട് താടിയും മുടിയും നീട്ടി വളര്‍ത്തി ഇയാള്‍ സ്വാമിവേഷം സ്വീകരിക്കുകയായിരുന്നു.

ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നമ്പര്‍ 131-2002 എന്ന പേരിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിന്നീട് കേസ് എറണാകുളം പൊലീസ് ഏറ്റെടുക്കുകയായിരുന്നു. സി.ബി.സി.ഐ.ഡി. കേസ് നമ്പര്‍ 356-02 എന്ന പേരിലാണ് എറണാകുളത്ത് ഇപ്പോഴും ഇയാള്‍ക്ക് നേരെ കേസ് നിലവിലുള്ളത്.

WATCH THIS VIDEO: