സന്നിധാനം: ശബരിമല ദര്‍ശനത്തിനായി യുവതികള്‍ എത്തിയ പശ്ചാത്തലത്തില്‍ സന്നിധാനത്ത് ദ്രുതകര്‍മ്മസേനയെ വിന്യസിച്ചു. യുവതികള്‍ നിലവില്‍ ചന്ദ്രാനന്ദന്‍ റോഡിന്റെ പകുതി ദൂരം പിന്നിട്ടിട്ടുണ്ട്.

ചെറിയതോതിലുള്ള പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പൊലീസ് പ്രതിഷേധക്കാരെ മാറ്റി മുന്നോട്ടുപോകുകയാണ്. പ്രതിഷേധക്കാരുമായി പിരിഞ്ഞുപോകണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ സുരക്ഷാചുമതലയുള്ള മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

ALSO READ: ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട യുവതിയുടെ വീടിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം

നേരത്തെ അപ്പാച്ചിമേട്ടിലും യുവതികളെ തടഞ്ഞിരുന്നു. മുപ്പതോളം വരുന്ന പ്രതിഷേധക്കാരാണ് യുവതികളെ തടഞ്ഞത്. യുവതികള്‍ക്ക് സംരക്ഷണമൊരുക്കാനായി പമ്പയില്‍ നിന്ന് കൂടുതല്‍ പൊലീസ് സംഘം എത്തിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദുവിനൊപ്പം കനകദുര്‍ഗ പമ്പയിലെത്തിയത്. 45 വയസിന് താഴെയാണ് ഇരുവരുടെയും പ്രായം.

WATCH THIS VIDEO: