പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ട മലപ്പുറം സ്വദേശി കനകദുര്‍ഗയുടെ വീടിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. കനകദുര്‍ഗയുടെ പെരിന്തല്‍മണ്ണയിലെ വീടിന് മുന്നിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദുവിനൊപ്പം കനകദുര്‍ഗ പമ്പയിലെത്തിയത്. 45 വയസിന് താഴെയാണ് ഇരുവരുടെയും പ്രായം.

ALSO READ: പ്രതിഷേധക്കാരെ നീക്കി പൊലീസ്, യുവതികള്‍ സന്നിധാനത്തേക്ക്; പമ്പയില്‍ നിന്ന് കൂടുതല്‍ പൊലീസ് സംഘം സന്നിധാനത്തേക്ക്

അതേസമയം പൊലീസ് സുരക്ഷയോടെ ഇരുവരും സന്നിധാനത്തേക്ക് നീങ്ങുകയാണ്. യുവതികള്‍ മരക്കൂട്ടം പിന്നിട്ട് ചന്ദ്രാനന്ദന്‍ റോഡിലെത്തിയിട്ടുണ്ട്.

ചെറിയതോതിലുള്ള പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പൊലീസ് പ്രതിഷേധക്കാരെ മാറ്റി മുന്നോട്ടുപോകുകയാണ്.

നേരത്തെ അപ്പാച്ചിമേട്ടിലും യുവതികളെ തടഞ്ഞിരുന്നു. മുപ്പതോളം വരുന്ന പ്രതിഷേധക്കാരാണ് യുവതികളെ തടഞ്ഞത്. യുവതികള്‍ക്ക് സംരക്ഷണമൊരുക്കാനായി പമ്പയില്‍ നിന്ന് കൂടുതല്‍ പൊലീസ് സംഘം എത്തിയിട്ടുണ്ട്.

WATCH THIS VIDEO: