ലാലേട്ടനെയും മീനചേച്ചിയെയും കാണാൻ നല്ല ഭംഗിയാണ്, ആ ഭംഗിയുമായി ഞാൻ മാച്ച് ആകുന്നുണ്ടോ എന്നായിരുന്നു ഡൗട്ട്: അൻസിബ
Malayalam Cinema
ലാലേട്ടനെയും മീനചേച്ചിയെയും കാണാൻ നല്ല ഭംഗിയാണ്, ആ ഭംഗിയുമായി ഞാൻ മാച്ച് ആകുന്നുണ്ടോ എന്നായിരുന്നു ഡൗട്ട്: അൻസിബ
നന്ദന എം.സി
Thursday, 30th April 2026, 12:58 pm

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ലോകമെമ്പാടുമുള്ള മലയാളികൾ ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നായി മാറിയിരിക്കുകയാണ്.

ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഇനി എങ്ങോട്ട് പോകും, മൂന്നാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റുകളായിരിക്കും ഉണ്ടാവുക എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.

ദൃശ്യം2, Photo: IMDb

ഒരു സാധാരണ കുടുംബത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ അതിഥിയെ ഇല്ലാതാക്കിയ ശേഷം അതിൽ നിന്നുണ്ടായ പ്രതിസന്ധികളെ ജോർജ് കുട്ടിയും കുടുംബവും എങ്ങനെ നേരിട്ടു എന്നതാണ് ആദ്യ രണ്ട് ഭാഗങ്ങളുടെയും കേന്ദ്രകഥ. ഇനി മൂന്നാം ഭാഗത്തിൽ എന്ത് സംഭവിക്കും എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം സജീവമാണ്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും നടി അൻസിബ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെയും മീനയുടെയും മൂത്തമകളായാണ് അൻസിബ എത്തിയത്.

ആ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുമ്പോൾ മോഹൻലാലിനെയും മീനയെയും കാണാൻ വളരെ ഭംഗിയാണെന്നും, അവരുടെ മകളായി അഭിനയിക്കുമ്പോൾ ആ ഭംഗി എനിക്കുണ്ടോ എന്ന സംശയം തനിക്കുണ്ടായിരുന്നുവെന്നുമാണ് അൻസിബ പറഞ്ഞത്.

ദൃശ്യം, Photo: IMDb

‘ലാലേട്ടനെ കാണാൻ നല്ല ഭംഗിയുണ്ട് മീന ചേച്ചിയെ കാണാനും നല്ല ഭംഗിയുണ്ട്. ഇവരുടെ രണ്ട് പേരുടെയും ഭംഗിയുമായി ഞാൻ മാച്ച് ആകുന്നുണ്ടോ എന്നായിരുന്നു എനിക്കുള്ള ഡൗട്ട്, അതെനിക്ക് നന്നയി ഉണ്ടായിരുന്നു.

അങ്ങനെ ഒരു ദിവസം എസ്തറിന്റെ അപ്പൻ വന്നിട്ട് ചോദിക്കുകയാ അപ്പനെയും അമ്മയെയും കാണാൻ എന്തൊരു ഗ്ലാമറസ് പിള്ളേരെന്താ ഇങ്ങനെയായിപ്പോയത് എന്ന്. ഞാൻ ആ കാര്യം മനസിൽ ആലോചിച്ചിരിക്കുമ്പോളാണ് എസ്തറിന്റെ അപ്പ വന്നിട്ട് എന്നോട് ഈ കാര്യം പറയുന്നത്,’ അൻസിബ പറഞ്ഞു.

ദൃശ്യം3, Photo: IMDb

മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കുടുംബബന്ധങ്ങളും അന്വേഷണവും മാനസിക സമ്മർദവും സസ്പെൻസും ചേർന്ന മറ്റൊരു ശക്തമായ ത്രില്ലറാകുമെന്ന പ്രതീക്ഷയാണ് പ്രേക്ഷകർക്ക്.

മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മേയ് 21 നാണ് ചിത്രം വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിലെത്തുക. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ടീസർ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Ansiba talk about her character in Drishyam movie

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.