തെലുങ്ക് നടന് പവന് കല്യാണിനെ സര് എന്ന് അഭിസംബോധന ചെയ്തില്ലെന്ന് പറഞ്ഞ് നടി അനുപമ പരമേശ്വരനെതിരെ വ്യാപക സൈബര്‍ ആക്രമണം. പവന് കല്യാണിന്റെ പുതിയ ചിത്രമായ വക്കീല്സാബിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിന് പിന്നാലെയാണ് സര് എന്ന് വിളിക്കാത്തതില്‍ എതിര്‍പ്പുമായി ആരാധകരെത്തിയത്.
ഈ ട്വീറ്റില്‍ പ്രകാശ് രാജിന്റെ പേരിനൊപ്പം സര് എന്നുകൂടി ചേര്‍ത്തിരുന്നു. എന്നാല്‍ പവന് കല്യാണിന്റെ പേര് മാത്രമായിരുന്നു മെന്‍ഷന്‍ ചെയ്തിരുന്നത്. ഇതാണ് നടന്റെ ആരാധകരെ കൂടുതല്‍ ചൊടിപ്പിച്ചത്.
‘കഴിഞ്ഞ രാത്രി വക്കീല്‍ സാബ് ആമസോണ്‍ പ്രൈമില്‍ കണ്ടു. ശക്തമായ പ്രകടനവും അതിലും മികച്ച സന്ദേശവും. ചട്ടക്കൂടുകള്‍ തകര്‍ക്കുകയാണ് പവന് കല്യാണ്‍. മൂന്ന് കേന്ദ്ര സ്ത്രീകഥാപാത്രങ്ങളിലൂടെ ചിത്രം വേറിട്ടുനില്‍ക്കുകയും ചെയ്യുന്നു, നിവേദ, അനന്യ, അഞ്ജലി.
പ്രകാശ് രാജ് സര് നിങ്ങളില്ലാതെ ഈ ചിത്രം അപൂര്‍ണ്ണമാണ്,’ ഇതായിരുന്നു അനുപമയുടെ ട്വീറ്റ്.
So sorry guys… just now I realised” @PawanKalyan gaaaru “ with all respect and love ❤️
— Anupama Parameswaran (@anupamahere) May 1, 2021
ആരാധകര്‍ കടുത്ത ഭാഷയില്‍ പ്രതികരണവുമായെത്തിയതിന് പിന്നാലെ അനുപമ മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തി. സോറി പറഞ്ഞുകൊണ്ടുള്ള ട്വീറ്റില്‍ പവന് കല്യാണിനെ ഗാരു (തെലുങ്കില്‍ സര് എന്നതിന് തുല്യമായി ഉപയോഗിക്കുന്ന പദം) എന്ന് അഭിസംബോധന ചെയ്യുകയും എല്ലാ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഇത് വിളിക്കുന്നതെന്ന് അനുപമ പറയുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Anupama Parameswaran faces cyber attack for not calling Pawan Kalyan Sir in a tweet
