മോളിവുഡിലെ യുവ അഭിനേതാക്കളില്‍ തന്റെ പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ അഭിനേതാവാണ് ശ്രീനാഥ് ഭാസി. മുന്‍ റേഡിയോ ജോക്കിയായിരുന്ന ശ്രീനാഥ്, സംവിധായകന്‍ ബ്ലെസിയുടെ 2011ല്‍ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. സ്വാഭാവികമായ അഭിനയം കൊണ്ടും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്തും സിനിമയില്‍ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടാന്‍ നടന് കഴിഞ്ഞിട്ടുണ്ട്. ആഷിക് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒറിജിനല്‍. Photo: X.com

താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായിരുന്നു റമീസ് മുഹമദ് സംവിധാനം ചെയ്ത ഒറിജിനല്‍സ്. സയന്‍സ് ഫിക്ഷന്‍ ഴോൗണറില്‍ ടൈം ട്രാവലിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ആദ്യ ഷോയ്ക്ക് പിന്നാലെ ലഭിച്ചതെങ്കിലും ജയിലര്‍ 2 ന്റെ ബോക്സ് ഓഫീസ് തേരോട്ടത്തിനിടയില്‍ ചിത്രത്തിന് അര്‍ഹിച്ച സ്വീകാര്യത ലഭിക്കാതെ പോകുകയായിരുന്നു.

രാമായണയും ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സീനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ ഒറിജിനലിന് തിയേറ്ററുകളില്‍ ഇനി ഒന്നും ചെയ്യാനില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരാഴ്ച പിന്നിടുമ്പോള്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും ഇതിനോടകം നേടിയിരിക്കുന്നത് 80 ലക്ഷം മാത്രമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആദ്യ ദിനം മുതല്‍ തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചതെങ്കിലും തിയേറ്ററുകളിലേക്ക് ആളെ കയറ്റാന്‍ ചിത്രത്തിന് സാധിക്കാതെ പോകുകയായിരുന്നു. ഭാസി ഡബിള്‍ റോളിലെത്തിയ ചിത്രം ടൈം ട്രാവലിനെ പശ്ചാത്തലമാക്കിയായിരുന്നു ഒരുക്കിയിരുന്നത്. മലയാളത്തില്‍ അധികം കണ്ടുപരിചിതമല്ലാത്ത കോണ്‍സെപ്റ്റിനെ മികച്ച രീതിയില്‍ തന്നെ ചിത്രത്തില്‍ കൈാര്യം ചെയ്തിട്ടുണ്ട്.

ഒറിജിനല്‍. Photo: X.com

കേരളത്തില്‍ നിന്നും ചിത്രത്തിന് ഒരു കോടി പോലും നേടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മലയാളത്തിലെ മറ്റൊരു പരാജയ പരീക്ഷണ ചിത്രമായി ഒറിജിനല്‍ മാറുമെന്ന് ഉറപ്പായിരിക്കുകയാണ്. ഒ.ടി.ടി റിലീസിന് ശേഷമുള്ള ‘ഈ ചിത്രം വിജയം അര്‍ഹിച്ചിരുന്നു’ എന്ന സ്ഥിരം പ്രയോഗം ഒറിജിനലിന്റെ കാര്യത്തിലും കേള്‍ക്കാമെന്ന് പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Sreenath Bhasi starrer Orijinal movie struggles in Kerala Box office even after getting positive response