ചെന്നൈ: കൊവിഡ് ബാധിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിരി മോശമായ നടന്‍ സത്യരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് സ്ഥിരീകരികരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്ന സത്യരാജിനെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. അതേസമയം സിനിമ മേഖലയില്‍ നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ സിനിമ മേഖലകളില്‍ നിരവധി പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മഹേഷ് ബാബു, മഞ്ചു മനോജ്, മഞ്ചു ലക്ഷ്മി, സംഗീത സംവിധായകന്‍ തമന്‍, നിതിന്റെ ഭാര്യ, നടന്‍ വിശ്വക് സെന്‍, പ്രിയദര്‍ശന്‍, തൃഷ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കമല്‍ഹാസന്‍, ചിയാന്‍ വിക്രം, വടിവേലു എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.