വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം മത്സരത്തിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ സൂപ്പർതാരം അഭിഷേക് ശർമയെ പ്രശംസിച്ച മുൻ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ അഭിഷേക് ആധിപത്യം പുലർത്തുമെന്ന് തനിക്കറിയാമായിരുന്നു എന്നും സ്പിന്നിനെതിരെ താരം വ്യത്യസ്ത സമീപനമാണ് സ്വീകരിച്ചതെന്നും ചോപ്ര പറഞ്ഞു.
‘അഭിഷേക് ആധിപത്യം പുലർത്തുമെന്ന് എനിക്കറിയാമായിരുന്നു. റോസ്റ്റൺ ചേസിന് പന്ത് നൽകിയാൽ അഭിഷേക് അവന്റെ പിന്നാലെ പോകും. എന്നിരുന്നാലും, സ്പിന്നറിനെതിരെ അദ്ദേഹം തികച്ചും വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്.

ആകാശ് ചോപ്ര. Photo: Mahi Patel/x.com
ടി20യിൽ അദ്ദേഹം 2000 റൺസ് തികച്ചു, ഈ നേട്ടം ഏറ്റവും വേഗത്തിൽ കൈവരിക്കുന്ന താരവും അഭിഷേകാണ്.
അദ്ദേഹം ഏകദേശം 1,000 ഡെലിവറികൾ എടുത്തു, അതായത് 2000ത്തിന് അടുത്ത സ്ട്രൈക്ക് റേറ്റ്. റോസ്റ്റൺ ചേസിനെതിരെ അദ്ദേഹം സിംഗിൾസ് എടുത്തു, അത് ബാറ്റർക്ക് ഒരു അഹങ്കാരവുമില്ലെന്ന് കാണിക്കുന്നു,’ചോപ്ര യൂട്യൂബ് ചാനലിൽ പറഞ്ഞു.

അഭിഷേക് ശർമ. Photo: BCCI/x.com
അതേസമയം വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഇൻഡോറിലെ ഹോൽകർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 14 റൺസിനാണ് ഇന്ത്യയുടെ വിജയം.
ഇന്ത്യ ഉയർത്തിയ 224 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.

അഭിഷേക് ശർമ. Photo: BCCI/x.com
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത് അഭിഷേക് ശർമയാണ്. 30 പന്തിൽ അഞ്ച് സിക്‌സറും ആറ് ഫോറും അടക്കം 69 റൺസാണ് താരം നേടിയത്. 230.00 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോൾ ഇന്ത്യ 2-1ന് മുമ്പിലാണ്. ഒക്ടോബർ 14നാണ് പരമ്പരയിലെ നാലാം മത്സരം. ഹൈദരാബാദാണ് വേദി.
Content highlight: Aakash Chopra praises Abhishek Sharma
