ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ദോഹയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ എയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക എ ഫൈനലില്‍ ഇടം നേടിയിരിക്കുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 41.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 51 പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ശ്രീലങ്കയുടെ ജയം.
തോല്‍വില്‍ ഇന്ത്യയുടെ കിരീടമോഹം വീണ്ടും അവസാനിച്ചിരിക്കുകയാണ്. മാത്രമല്ല തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ടൂര്‍ണമെന്റിലെ സെമി ഫൈനലില്‍ പരാജയപ്പെടുന്നത്. ഇതില്‍ 2024ലെയും 25ലെയും ടീം ക്യാപ്റ്റന്‍ തിലക് വര്മായായിരുന്നു എന്ന് എടുത്ത് പറയേണ്ടതുണ്ട്. 2018ലും 2023ലും ഇന്ത്യ ടൂര്‍ണമെന്റിന്റെ റണ്ണര്‍ അപ് ആയങ്കിലും 2013ല്‍ സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ആദ്യ കിരീടം നേടുന്നത്. പിന്നീട് ഇങ്ങോട്ട് 13 വര്‍ഷങ്ങളുടെ കിരീട വരള്‍ച്ച ഇപ്പോഴും നീളുകയാണ്.
Sri Lanka A win by 8 wickets in the semi-final. A spirited #RisingStarsAsiaCup campaign comes to an end for India A. Scorecard ▶️ https://t.co/RbuCirmUmQ #TeamIndia | #SLAvINDA https://t.co/6x88aIyf11
— BCCI (@BCCI) November 26, 2026
ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സിലെ ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍
2013 – കിരീടജേതാക്കള്‍ (ക്യാപ്റ്റന്‍: സൂര്യകുമാര്‍ യാദവ്)
2017 – ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്ത് (ക്യാപ്റ്റന്‍: ബാബ അപരാജിത്)
2018 – റണ്ണറപ്പ് (ക്യാപ്റ്റന്‍: ജയന്ത് യാദവ്)
2019 – സെമി ഫൈനലില്‍ പുറത്ത് (ക്യാപ്റ്റന്‍: ബി.ആര്. ശരത്)
2023 – റണ്ണറപ്പ് (ക്യാപ്റ്റന്‍: യഷ് ധൂള്‍)
2024 – സെമി ഫൈനലില്‍ പുറത്ത് (ക്യാപ്റ്റന്‍: തിലക് വര്‍മ)
2025 – സെമി ഫൈനലില്‍ പുറത്ത് (ക്യാപ്റ്റന്‍: ജിതേഷ് ശര്‍മ)
2026 – സെമി ഫൈനലില്‍ പുറത്ത് (ക്യാപ്റ്റന്‍: തിലക് വര്‍മ)*
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി സ്കോര്‍ ഉയര്‍ത്തിയത് അഭിഷേക് ശര്‍മയായിരുന്നു. 63 പന്തില്‍ 78 റണ്‍സായിരുന്നു താരം നേടിയത്. തിലക് വര്‍മ 66 പന്തില്‍ 53 റണ്‍സും ഷഹബാസ് അഹമ്മദ് പുറത്താകാതെ 48 പന്തില്‍ 54 റണ്‍സും നേടി. വൈഭവ് സൂര്യവംശി 27 പന്തില്‍ 40 റണ്‍സെടുത്തു. തനുഷ് കൊട്ടിയന്‍ 30 പന്തില്‍ 28 റണ്‍സും കുമാര്‍ കുശാഗ്ര 27 പന്തില്‍ 21 റണ്‍സും നേടി.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ ലസിത് ക്രൂസ്പുള്ളെയുടെയും സിനേത് ജയവര്‍ധനെയുടെയും സെഞ്ച്വറി കരുത്തിലാണ് ശ്രീലങ്ക അനായാസം വിജയം സ്വന്തമാക്കിയത്. ക്രൂസ്പുള്ള 107 പന്തില്‍ 12 ഫോറും മൂന്ന് സിക്സുമടക്കം 116 റണ്‍സെടുത്ത് മിന്നും പ്രകടനം നടത്തി. ജയവര്‍ധനെ 70 പന്തില്‍ 10 ഫോറും ആറ് സിക്സുമടക്കം 105 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 174 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
നിഷാന്‍ മധുഷ്ക 56 പന്തില്‍ പുറത്താകാതെ 58 റണ്‍സും ക്യാപ്റ്റന്‍ പവന് രത്നായകെ 16 പന്തില്‍ പുറത്താകാതെ 31 റണ്‍സും നേടി ശ്രീലങ്കയുടെ വിജയം അനായാസമാക്കി. ഇന്ത്യക്കായി ഹര്‍ഷിത് റാണയും ഷഹബാസ് അഹമ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlight: India’s poor performance in the Asia Cup Rising Stars cricket tournament
