തന്റെ പോര്‍ട്‌ഫോളിയോയിലേക്ക് മറ്റൊരു കിരീടം കൂടി എഴുതിച്ചേര്‍ത്താണ് യുവരാജ് സിങ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ഇന്ത്യ ചാമ്പ്യന്‍സിനെ കിരീടമണിയിച്ചത്. ഫൈനലില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമണിഞ്ഞത്.
കഴിഞ്ഞ ദിവസം എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റും അഞ്ച് പന്തും ശേഷിക്കെ മറികടന്നാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.

മത്സരത്തിന് മുമ്പ് യുവരാജ് സിങ് നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ എക്കാലത്തെയും മികച്ച പ്ലെയിങ് ഇലവനെ തെരഞ്ഞെടുക്കുകയാണ് ഇന്ത്യന്‍ ലെജന്‍ഡ്.
ഓപ്പണര്‍മാരായി സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും റിക്കി പോണ്ടിങ്ങിനെയുമാണ് യുവരാജ് തെരഞ്ഞെടുക്കുന്നത്. വണ്‍ ഡൗണായി രോഹിത് ശര്‍മയും നാലാം നമ്പറില്‍ വിരാട് കോഹ്‌ലിയും ടീമിന്റെ ഭാഗമാകുന്നു.
അഞ്ചാം നമ്പറില്‍ പ്രോട്ടിയാസ് ഇതിഹാസം എ.ബി. ഡി വില്ലിയേഴ്‌സ് ടീമിന്റെ ഭാഗമാകുമ്പോള്‍ ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറായി ഓസീസ് സൂപ്പര്‍ താരം ആദം ഗില്‍ക്രിസ്റ്റ് യുവിയുടെ ടീമില്‍ ഇടം നേടി.
Content highlight: Yuvraj Singh’s all time eleven
