അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശുഭപ്രഖ്യാപനം ദീപാവലിക്കുശേഷം ഉണ്ടാകുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ.

കഴിഞ്ഞവര്‍ഷത്തേത് പോലെ ഇക്കുറിയും അയോധ്യയിലാണ് യോഗി ജി ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി ആഘോഷത്തിനുശേഷം ശുഭവാര്‍ത്തയുണ്ടാകും. യോഗിജി രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞു യാഗിജിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുക -പാണ്ഡെ പറഞ്ഞു.

Also Read:  “മുഖ്യമന്ത്രിയെയും പി.ജയരാജനെയും കൊല്ലും”; ഫോണിലൂടെ വധഭീഷണി നടത്തിയ യുവാവ് പിടിയില്‍

അയോധ്യയില്‍ സരയൂനദിക്കരയില്‍ 100 മീറ്റര്‍ ഉയരത്തില്‍ രാമപ്രതിമ നിര്‍മിക്കാനുള്ള പദ്ധതിയാകും യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുകയെന്ന റിപ്പോര്‍ട്ടും അതിനിടെ പുറത്തുവന്നു. 330 കോടി രൂപ ചെലവിട്ടായിരിക്കും പ്രതിമാനിര്‍മാണം.

അയോധ്യ കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത് നീളുന്നതില്‍ യോഗി ആദിത്യനാഥ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വൈകി വന്ന നീതി അനീതിയണെന്നും പറഞ്ഞിരുന്നു.