അല്ലാഹുവല്ലാതെ ഒരുത്തന് കീഴ്‌പ്പെടുകയോ, അവന്‍ പറഞ്ഞത്/ അവനുകൂടിയെങ്കിലേ അല്ലാഹുവിന്റെ പണി പൂര്‍ണമാകൂ എന്ന് വിചാരിക്കുന്നത് ശിര്‍ക്കല്ലേ?! എങ്കില്‍ എന്റെ വിചാരം, എന്റെ കുഞ്ഞിനെ പൂര്‍ണതയോടെ സൃഷ്ടിച്ച് എല്ലാ വാക്‌സിനേഷനുകളും കൊടുത്ത് പൂര്‍ണതയോടെ പുറത്തേക്ക് കൊണ്ടുവരാന്‍ അല്ലാഹുമാത്രം മതി, പോരാ, അല്ലാഹുവിന്റെ കൂടെ ഡോക്ടര്‍മാരും, ഗൈനക്കും കൂടെ കൂടണമെന്നാണ് വിചാരമെങ്കില്‍ അത് ശിര്‍ക്കാണ്. കൊടിയ ശിര്‍ക്കാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

yasar-1

quote-mark

പത്രപ്രവര്‍ത്തനം അതിസ്വത്വ പ്രവര്‍ത്തനമായ് ചുരുങ്ങുകയും സാമുദായിക വായനക്കാരെ വൈകാരികതയില്‍ക്കൂടി ആകര്‍ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാകുമ്പോള്‍ പുതിയ വായനക്കാരെ ഉണ്ടാക്കുവാനും പഴയ വായനക്കാരെ നിലനിര്‍ത്തുവാനും ചില പൊടിക്കെകള്‍ മനോരമയും മാതൃഭൂമിയും നടത്തുക തന്നെ ചെയ്യുന്നുണ്ട് എന്നതും വാസ്തവം തന്നെയാണ്. ആ അപകടവും വലുത് തന്നെയാണ്.

yasar| ഒപ്പീനിയന്‍: ഡോ. യാസര്‍ അറഫാത്ത് |


” ഇങ്ങിനെ അസംഖ്യം വാക്‌സിനേഷനുകളിലൂടെ കൊച്ചുകുഞ്ഞുങ്ങളില്‍ മാരകരോഗം വിതരണം ചെയ്യുന്ന ഇബ്‌ലിസിന്റെ ഭരണകൂടത്തിലാണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. നല്ലതാണ് എന്നും പറഞ്ഞുകൊണ്ട് അതിമാരകമായ വിഷങ്ങള്‍ മനുഷ്യശരീരത്തിലേക്ക് കയറ്റിവിടുകയാണ്. നല്ലതാണെന്ന് പറഞ്ഞുകൊണ്ടാണ് ആദം നബിയെ പഴംതീറ്റിച്ചത് ചങ്ങാതീ, പണ്ട്.
ഇപ്പോഴും അതാണ് നടന്നുകൊണ്ടിരിക്കുന്നത്.

അന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്, ഇടത്ത് കൂടെയും വലത്ത് കൂടെയും മുമ്പിലൂടെയും പിന്നിലൂടെയും ഈ ഇബ്‌ലീസിന്റെ മക്കള്‍ നിങ്ങളെ ഉപദ്രവിച്ചുകൊണ്ടേയിരിക്കും. എന്താണ് കഥ? നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്ക് കൊടുത്ത വാക്‌സിനേഷനുകളുടെ ദുരന്തം ആ കുട്ടികള്‍ക്ക് എന്തായിരിക്കുമെന്ന് പറയാന്‍ എനിക്ക് ധൈര്യമില്ല. അതുകൊണ്ട് തന്നെ ഞാന്‍ പറയുന്നില്ല. പക്ഷേ മനസിലാക്കേണ്ടതുണ്ട്, ഒമ്പത് മാസം ഗര്‍ഭാശയത്തില്‍ ഒരു കുഞ്ഞിനെ നിര്‍മാണം നടത്തിക്കൊണ്ടിരുന്നപ്പോള്‍ എല്ലാ വാക്‌സിനേഷനുകളും കൊടുക്കാന്‍ അറിവും കഴിവുമുള്ളവനാണ് പടച്ചതമ്പുരാന്‍. അപ്പോള്‍ ഈ പുതിയ ചെകുത്താന്‍മാരുടെ വിഷം എന്തിനാണ് കുഞ്ഞുങ്ങളിലേക്ക് കൊടുക്കുന്നത്.

മാത്രവുമല്ല, ഈ സദസിനോട് പുതിയൊരു ചോദ്യം എനിക്ക് അടിവരയിട്ട് ചോദിക്കുവാനുണ്ട്. നമ്മള്‍ ശിര്‍ക്കിനെതിരിലല്ലേ (ബഹുദൈവാരാധന)?! അല്ലാഹുവല്ലാതെ ഒരുത്തന് കീഴ്‌പ്പെടുകയോ, അവന്‍ പറഞ്ഞത്/ അവനുകൂടിയെങ്കിലേ അല്ലാഹുവിന്റെ പണി പൂര്‍ണമാകൂ എന്ന് വിചാരിക്കുന്നത് ശിര്‍ക്കല്ലേ?! എങ്കില്‍ എന്റെ വിചാരം, എന്റെ കുഞ്ഞിനെ പൂര്‍ണതയോടെ സൃഷ്ടിച്ച് എല്ലാ വാക്‌സിനേഷനുകളും കൊടുത്ത് പൂര്‍ണതയോടെ പുറത്തേക്ക് കൊണ്ടുവരാന്‍ അല്ലാഹുമാത്രം മതി, പോരാ, അല്ലാഹുവിന്റെ കൂടെ ഡോക്ടര്‍മാരും, ഗൈനക്കും കൂടെ കൂടണമെന്നാണ് വിചാരമെങ്കില്‍ അത് ശിര്‍ക്കാണ്. കൊടിയ ശിര്‍ക്കാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

നിങ്ങള്‍ അങ്ങിനെ വിശ്വസിക്കണമെന്ന് എനിക്ക് നിര്‍ബന്ധമില്ല. ഞാന്‍ അങ്ങിനെ വിശ്വസിക്കുന്നതുകൊണ്ട് എന്റെ ഭാര്യയോ എന്റെ മക്കളോ എനിക്ക് സ്വാതന്ത്ര്യമുള്ളിടത്തെ പെണ്‍കുട്ടികളോ ഗര്‍ഭം ധരിച്ചാല്‍ ഒരു ഡോക്ടറേയോ കാണാന്‍ സമ്മതിക്കില്ല. കാരണം ഞാന്‍ അവരോട് പറയും അത് ശിര്‍ക്കാണ്. ഒരു വാക്‌സിനേഷനും കൊടുക്കാന്‍ പാടില്ല. അത് കൊടുക്കുന്നതോടുകൂടി അള്ളാക്ക് വിവരമില്ലാത്തത് കൊണ്ട് വേറെ ഒരുത്തന്റെ സാധനം കൊടുക്കുകയാണല്ലേ. അപ്പോഴും അത് ശിര്‍ക്കാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നിങ്ങള്‍ എങ്ങനെ വിശ്വസിക്കണമെന്ന് ഇന്ന് രാത്രി കിടക്കുന്നതിന് മുന്‍പ് ആലോചിച്ചാല്‍ മതി..””

ഇത് 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കൊളോണിയല്‍ അവസ്ഥയില്‍ ശാസ്ത്ര/വൈദ്യ അധിനിവേശത്തിനെതിരെയുള്ള സാമ്രാജ്യത്വ വിരുദ്ധ പ്രസംഗമല്ല. മറിച്ച് 2015 ല്‍ മലപ്പുറത്ത് ഒരു നവ സലഫി പ്രകൃതി ചികിത്സകന്‍ മുജാഹിദിന്റെ വനിതാസംഘടനയായ എം.ജി.എമ്മിന്റെ വേദിയില്‍ നടത്തിയ അധ്യാപനമാണ്.

സലഫികളിലെ മടവൂര്‍ വിഭാഗത്തിന്റെ പരിപാടിയിലാണ് ഇത് പ്രസംഗിച്ചിട്ടുള്ളത് എന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.  സ്വന്തം വേദികള്‍ക്കപ്പുറത്ത് പോലും ഈ വികല ചിന്തകളെ പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസം നവസലഫിസത്തിന്റെ ആശയങ്ങളുടെ വ്യാപനം ഇദ്ദേഹത്തെ പോലുള്ളവര്‍ക്ക് കൊടുക്കുന്നുണ്ട് എന്നാണ് ഇത് കാണിക്കുന്നത്.

അടുത്ത പേജില്‍ തുടരുന്നു


ശബ്ദം കൂട്ടാനുള്ള ശാസ്ത്ര കണ്ടുപിടുത്തമായ “മൈക്കും” കാഴ്ചകൂട്ടാന്‍, ഡോക്ടര്‍മാരുടെ അഭിപ്രായമനുസരിച്ച് ധരിക്കേണ്ട കണ്ണടയും-അദ്ദേഹത്തിന്റെ നിര്‍വചനത്തില്‍ രണ്ട് കൊടിയ ശിര്‍ക്കുകളില്‍ ചവിട്ടി നിന്നാണ് ഈ നവസലഫി പ്രകൃതി ചികിത്സകന്‍ ശാസ്ത്രവും, ആധുനിക ചികിത്സാ രീതികളും ശിര്‍ക്കാണെന്നും ഡോക്ടര്‍, നഴ്‌സ് തുടങ്ങിയവര്‍ ഇബ്‌ലീസിന്റെ സന്തതികളാണെന്നും പ്രഖ്യാപിക്കുന്നത്. അത് തത്ക്കാലം വിടാം!


onam-1

 

മാതൃഭൂമി പത്രത്തില്‍ വന്ന മുഖപ്രസംഗത്തിനെതിരായ് മുസ്‌ലിം ജമാഅത്തിന്റെ പ്രസ്താവനയില്‍ ഒരു മുസ്‌ലിം സംഘടനയും വാക്‌സിനേഷനെ എതിര്‍ത്തിട്ടില്ല എന്ന വാദം പൂര്‍ണമായും നിരാകരിക്കുന്നതാണ് നവസലഫി പ്രകൃതി ചികിത്സകന്റെ ഈ പ്രസംഗം. ഇതിന്റെ പ്രധാന വാദങ്ങള്‍ ഇതാണ്.

1)നമ്മള്‍ ജീവിക്കുന്നത് ഇബ്‌ലീസി(സാത്താന്‍)ന്റെ ഭരണകൂടത്തിലാണ്

2)ആധുനിക ശാസ്ത്രവും അറിവും, സങ്കേതങ്ങളും മുസ്‌ലിം ശരീരങ്ങളെ നിരന്തരമായി ഉപദ്രവിക്കുന്നു

3)ഗര്‍ഭധാരണത്തില്‍ തന്നെ അല്ലാഹു എല്ലാ തരത്തിലുള്ള വാക്‌സിനേഷനുകളും മുസ്‌ലിമിന് കൊടുക്കുന്നുണ്ട്.

4)ഗര്‍ഭധാരണം, പ്രസവം, ചികിത്സ തുടങ്ങിയവയ്ക്ക് ഹോസ്പിറ്റലുകള്‍, ഡോക്ടര്‍ എന്നിവരെ സന്ദര്‍ശിക്കുന്നത് ബഹുദൈവ ആരാധനയും വിശ്വാസത്തില്‍ നിന്ന് പുറത്ത് പോക്കുമാണ്.

5)അല്ലാഹുവിനോടല്ലാതെ ഡോക്ടര്‍, എഞ്ചിനീയര്‍, കൊല്ലന്‍, ആശാരി, കച്ചവടക്കാരന്‍ തുടങ്ങി ആരോട് ചോദിക്കുന്ന സഹായവും ശിര്‍ക്കാണ്.

6)അധികാരം സ്ഥാപിക്കാന്‍ സാധ്യമാകുന്ന സ്ഥലങ്ങളില്‍ മുസ്‌ലിം പുരുഷന്‍ ഇത്തരം ശിര്‍ക്കുകളെ തടയണം

ശബ്ദം കൂട്ടാനുള്ള ശാസ്ത്ര കണ്ടുപിടുത്തമായ “മൈക്കും” കാഴ്ചകൂട്ടാന്‍, ഡോക്ടര്‍മാരുടെ അഭിപ്രായമനുസരിച്ച് ധരിക്കേണ്ട കണ്ണടയും-അദ്ദേഹത്തിന്റെ നിര്‍വചനത്തില്‍ രണ്ട് കൊടിയ ശിര്‍ക്കുകളില്‍ ചവിട്ടി നിന്നാണ് ഈ നവസലഫി പ്രകൃതി ചികിത്സകന്‍ ശാസ്ത്രവും, ആധുനിക ചികിത്സാ രീതികളും ശിര്‍ക്കാണെന്നും ഡോക്ടര്‍, നഴ്‌സ് തുടങ്ങിയവര്‍ ഇബ്‌ലീസിന്റെ സന്തതികളാണെന്നും പ്രഖ്യാപിക്കുന്നത്. അത് തത്ക്കാലം വിടാം!

ഇവിടെ പ്രസക്തമാകുന്നത് ഇത്തരത്തിലുള്ള നവമത പ്രബോധനങ്ങള്‍ ഒറ്റതിരിഞ്ഞുള്ള കേവല പ്രസംഗങ്ങളല്ല എന്ന വസ്തുതയാണ്. കേരള മുസ്‌ലിങ്ങളിലെ പ്രസ്ഥാന ചലനങ്ങളേയും വ്യവഹാരങ്ങളേയും അടുത്ത് നിന്ന് നിരീക്ഷിക്കുന്ന ആര്‍ക്കും ഇതിന്റെ പിന്നിലെ സംഘടിതവും സ്ഥാപനവല്‍ക്കരിക്കപ്പെട്ടതുമായ യാഥാര്‍ത്ഥ്യങ്ങള്‍ കാണാതിരിക്കാന്‍ പറ്റില്ല. ഇത് ശാസ്ത്രം, വാക്‌സിനേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതുമല്ല എന്ന് തന്നെ പറയണം.

mathrubhmi

അമുസ്‌ലിം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും, അമുസ്‌ലിം വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും, അമൂസ്‌ലിങ്ങളെ ജോലിക്ക് വിളിക്കുന്നതും ശിര്‍ക്കാണ് എന്ന് ഈ നവ സലഫിസം നിരന്തരം പ്രസംഗിപ്പിക്കുന്ന കാര്യങ്ങളാണ്. ( നവ സലഫിസവും ഓണാഘോഷവും മാതൃഭൂമി; മലബാറിലെ നവോത്ഥാന പ്രതിസന്ധി: പ്രബോധനം തുടങ്ങിയവയില്‍ ഈ കാര്യങ്ങള്‍ മുന്‍പ് ഞാന്‍ വിശദമാക്കിയിട്ടുണ്ട്.)

ഈ ശിര്‍ക്‌വല്‍ക്കരണത്തെ പലപ്പോഴും ലഘൂകരിച്ചു കാണുകയാണ് കേരളത്തിലെ ഒരു വലിയ വിഭാഗം ചിന്തകരും മാധ്യമങ്ങളും. അത് സൃഷ്ടിക്കുന്ന വിഹ്വലത, പിന്‍വലിയല്‍, സാമൂഹിക അസഹിഷ്ണുത തുടങ്ങിയവ കേരളത്തില്‍ ഒരു വലിയ സാമൂഹിക ബാധ്യതയായിട്ട് മാറാന്‍ തുടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. ഇവിടെ മേലുദ്ധരിച്ച പ്രസംഗം, മലപ്പുറത്ത് മാത്രമല്ല കേരളത്തിലെമ്പാടും ഗള്‍ഫ് മേഖലയിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു സാമൂഹ്യമാധ്യമങ്ങള്‍ വഴി. ഈ മൗഢ്യവിശ്വാസങ്ങളുടെ ശൃംഖലകളുടെ വ്യാപനത്തെപ്പറ്റി ആധികാണിക്കാതെ ഒരു തികഞ്ഞ സത്യത്തെ മാതൃഭൂമി കാണിച്ചപ്പോള്‍ അതിനെ കണ്ണടച്ചിരുട്ടാക്കുന്നതിന്റെ കമ്പോള മനശാസ്ത്രവും വിശകലനം ചെയ്യപ്പെടണം.

അടുത്ത പേജില്‍ തുടരുന്നു


സാമൂഹ്യ മാധ്യമങ്ങളില്‍ എല്ലാ സംഘടനകളിലുംപെട്ട വിശ്വാസികളും മറ്റ് അതി സ്വത്വവാദ കൂട്ടായ്മകളും ഇത്തരത്തിലുള്ള വികല കാഴ്ചപ്പാടുകളെ ശക്തമായി പിന്തുണയ്ക്കുന്നതായി കാണാം. ശാസ്ത്രത്തിന്റെ സഹായത്തോടെയുള്ള ഫെയ്‌സ്ബുക്ക് പോലെയുള്ള “ശിര്‍ക്കുകളെകൂട്ടുപിടിച്ചാണെന്ന് മാത്രം”.


mathrubhumi-office-attacked

അതിന് മുന്‍പ് നവസലഫിസം ശിര്‍ക്‌വത്ക്കരിക്കാന്‍ തുടങ്ങിയ തുടങ്ങിയ പുതിയ രണ്ട് കാര്യങ്ങളും പ്രസ്താവയോഗ്യങ്ങളാണ്. മലബാര്‍ മേഖലയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന നവ സലഫിസത്തിലെ ജിന്ന് വിഭാഗം”, മതേതരത്വം, മതസൗഹാര്‍ദ്ദം എന്നിവയേയും തിരഞ്ഞെടുപ്പ്/ വോട്ട് ചെയ്യല്‍ എന്നിവയേയും ശിര്‍ക്ക് വത്ക്കരിച്ചുകഴിഞ്ഞിരിക്കുന്നു എന്നതാണ് ശിര്‍ക്ക്‌വല്‍ക്കരണത്തിലെ പുതിയ അധ്യായങ്ങള്‍. മേല്‍പറഞ്ഞവ ഇസ്‌ലാമിക വിരുദ്ധമാണെന്നും, “ബദര്‍ യുദ്ധം മതസൗഹാര്‍ദ്ദത്തിനെതിരെയുള്ള”” യുദ്ധമാണെന്നും കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിലെ ഇപ്പോള്‍ നവ സലഫികള്‍ക്ക് ആധിപത്യമുള്ള ഒരു പള്ളിയില്‍ നടന്ന ഖുതുബയില്‍ അവതരിപ്പിച്ചതാണ്.

അതേപോലെ, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ നവ സലഫി വിഭാഗത്തില്‍പ്പെട്ട ഒരു പ്രബലഗ്രൂപ്പ് വോട്ടെടുപ്പ് പൂര്‍ണ്ണമായും ബഹിഷ്‌ക്കരിക്കുന്നതും പല മേഖലകളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പും വോട്ടിങ്ങും ശിര്‍ക്കാണെന്ന പുതിയ കണ്ടുപിടുത്തമാണ് ഇതിന് പിന്നില്‍. സംശയമുള്ളവര്‍ക്ക് നവസലഫിക്ക് പ്രാധാന്യമുള്ള ബൂത്തുകളിലെ പോളിങ്‌ലിസ്റ്റ് പരിശോധിച്ച് സംശയ നിവാരണം ചെയ്യാവുന്നതാണ്.

എന്നാല്‍ നവസലഫി സംഘടനകള്‍ മാത്രമാണോ ഇത്തരത്തിലുള്ള വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നത്? സുന്നി സംഘനടകളും പണ്ഡിതരും അടുത്ത കാലത്ത് ഇങ്ങിനെ പറഞ്ഞതായി കാണുന്നില്ല. മടവൂര്‍വിഭാഗം മുജാഹിദ് നവ സലഫി വിഭാഗത്തെ ശക്തമായി എതിര്‍ക്കുന്നതും കാണാം.

മുജാഹിദ് വിഭാഗത്തിലെ നവസലഫിസത്തിന്റേയും സുന്നി വിഭാഗങ്ങളിലെ നവയാഥാസ്ഥിതകയുടെ ആശ്രയങ്ങള്‍ പരസ്പരവും സംഘടനകള്‍ക്കപ്പുറമുള്ള ആളുകളേയും സ്വാധീനിക്കുന്നത് മലബാറില്‍ കാണുന്ന മുസ്‌ലീം യാഥാര്‍ത്ഥ്യങ്ങളില്‍ ഒന്നാണ്.

mathrubhumi-1

സാമൂഹ്യ മാധ്യമങ്ങളില്‍ എല്ലാ സംഘടനകളിലുംപെട്ട വിശ്വാസികളും മറ്റ് അതി സ്വത്വവാദ കൂട്ടായ്മകളും ഇത്തരത്തിലുള്ള വികല കാഴ്ചപ്പാടുകളെ ശക്തമായി പിന്തുണയ്ക്കുന്നതായി കാണാം. ശാസ്ത്രത്തിന്റെ സഹായത്തോടെയുള്ള ഫെയ്‌സ്ബുക്ക് പോലെയുള്ള “ശിര്‍ക്കുകളെകൂട്ടുപിടിച്ചാണെന്ന് മാത്രം”.

ഇവിടെ മനസിലാക്കേണ്ട ഒരു പ്രധാനപ്പെട്ട വിഷയം അതിസ്വത്വവാദത്തിന്റെ ബൃഹദാഖ്യാനത്തിന്റെ (grand narrative of hyper identitarianism)പരിസരങ്ങളില്‍ മുസ്‌ലിം ഗവേഷകര്‍ക്കും യുവ ബുദ്ധിജീവികള്‍ക്കും ഓരേ ഭാഷയുടെ ഏകമാന സ്വഭാവം കൈവന്നിരിക്കുന്നു എന്നുള്ളതാണ്. ഈ ഏകഭാഷയുടെ പ്രകടനാത്മകതയ്ക്ക് പിറകില്‍ പ്രാദേശിക ഇസ്‌ലാമിസ്റ്റ് ചിന്തകരുടെ ശക്തമായ കൈകള്‍ കാണാന്‍ സാധിക്കും. ഈ ഭാഷ സംസാരിക്കാത്തവര്‍ ബൗദ്ധികവ്യവഹാരങ്ങളില്‍ യോഗ്യരല്ല എന്ന ശക്തമായ ജ്ഞാനശാസ്ത്രശ്രേണി (epistemic hierorchy) വളരെ ഫലവത്തായി നിര്‍മ്മിക്കാന്‍ കേരള ഇസ്‌ലാമിസ്റ്റുകള്‍ക്ക് കഴിഞ്ഞതായിരിക്കണം. എ.പി/ഇ.കെ/ലീഗ്/എസ്.ഐ.ഒ തുടങ്ങിയ സംഘടനകളിലെ ഉയര്‍ന്നുവരുന്ന എഴുത്തുകാരും ഗവേഷകരും ഒരേ ഭാഷയും സങ്കേതങ്ങളും ഉപയോഗിക്കുന്ന വിശദമായ പഠനം അര്‍ഹിക്കുന്ന ഒരു മേഖല തന്നെയാണ്.

അടുത്ത പേജില്‍ തുടരുന്നു


തിരഞ്ഞെടുപ്പ് സമയത്ത് പട്ടാമ്പിയിലെ സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്‌സിനെ ദേശദ്രോഹിയായി ആഘോഷിച്ച ചന്ദ്രികയും മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് സുപ്രധാന ചലനങ്ങള്‍ ഉണ്ടാക്കിയ സംവരണ ആശയങ്ങളെ പാടെ നിരാകരിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമവും ഇപ്പോഴും സ്‌നേഹ സിംഹങ്ങളായി നിലനില്‍ക്കുന്നുണ്ട്. അത് കണ്ടുകൊണ്ട് തന്നയാണ് മുസ്‌ലിം സംഘടനകളും ചില മുതിര്‍ന്ന പത്രപ്രവര്‍ത്തകരും മാതൃഭൂമിക്കെതിരെ നടത്തുന്ന കല്ലേറുകള്‍ സമുദായ സ്‌നേഹം കൊണ്ടാണെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നതും.


jnu

മേല്‍പ്പറഞ്ഞ ശിര്‍ക്‌വത്ക്കരണത്തിന്റെ വ്യാപക പ്രത്യാഘാതങ്ങള്‍ മലപ്പുറത്ത് മാത്രമല്ല മലബാറിന്റെ മറ്റ് പല മേഖലകളിലും അസ്വസ്ഥതകള്‍ സൃഷ്ടിച്ചുതുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കെട്ടുറപ്പുള്ള മുസ്‌ലിം മഹല്ല് സംവിധാനം നിലനില്‍ക്കുന്ന മലപ്പുറത്ത് അപകടകരമായുള്ള പ്രസംഗങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ പരിശോധിക്കുന്നതിന് പകരം മാതൃഭൂമിയെ ഹിന്ദുത്വത്തിന്റെ ആലയത്തില്‍ തളച്ചിടാന്‍ ശ്രമിക്കുകയാണ് മുസ്‌ലിം സംഘടനകള്‍.

തിരഞ്ഞെടുപ്പ് സമയത്ത് പട്ടാമ്പിയിലെ സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്‌സിനെ ദേശദ്രോഹിയായി ആഘോഷിച്ച ചന്ദ്രികയും മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് സുപ്രധാന ചലനങ്ങള്‍ ഉണ്ടാക്കിയ സംവരണ ആശയങ്ങളെ പാടെ നിരാകരിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമവും ഇപ്പോഴും സ്‌നേഹ സിംഹങ്ങളായി നിലനില്‍ക്കുന്നുണ്ട്. അത് കണ്ടുകൊണ്ട് തന്നയാണ് മുസ്‌ലിം സംഘടനകളും ചില മുതിര്‍ന്ന പത്രപ്രവര്‍ത്തകരും മാതൃഭൂമിക്കെതിരെ നടത്തുന്ന കല്ലേറുകള്‍ സമുദായ സ്‌നേഹം കൊണ്ടാണെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നതും.

നിയോലിബറല്‍ അവസ്ഥയില്‍ പത്ര മാധ്യമവ്യവസായങ്ങളിലേക്ക് പ്രവേശിച്ച സംഘടകളുടെ അതി ജീവനത്തിന്റേയും കമ്പോള തന്ത്രങ്ങളുടേയും വശങ്ങള്‍ മാതൃഭൂമിക്കെതിരെയുള്ള നിരന്തര പ്രചരണങ്ങള്‍ കാണിക്കാതിരിക്കുന്നില്ല. മലബാറിലെ ഒരു പ്രബല മുസ്‌ലിം വിഭാഗം ഇപ്പോഴും മാതൃഭൂമി വരിക്കാരായി തന്നെ നിലനില്‍ക്കുന്നുണ്ട് എന്നതില്‍ നിന്ന് വേണം ഈ വിവാദങ്ങളെ സമീപിക്കേണ്ടത്.

മഹല്ല് സംവിധാനങ്ങളേയും സംഘടനാസംവിധാനങ്ങളുപയോഗിച്ച് പത്ര വ്യവസായവും കമ്പോളവും സൃഷ്ടിക്കുന്ന പല സംഘടനകളും മെരുങ്ങാത്ത ഒരു വിഭാഗത്തെ അടര്‍ത്തിമാറ്റാനുള്ള ഒരു വൈകാരികതയുടെ കമ്പോളതന്ത്രം സൃഷ്ടിക്കുകയാണിവിടെ.


കമ്മ്യൂണിസവും സോഷ്യലിസവും ഇസ്‌ലാമിക വിരുദ്ധമെന്ന് മുദ്രകുത്തി “കേരള കൗമുദി”, “ജനയുഗം”, “ദേശാഭിമാനി” എന്നിവയെ മുസ്‌ലിം പടികള്‍ക്ക് പുറത്തുമാത്രം നിര്‍ത്തുവാന്‍ മതപ്രസംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.


muhammed-muhsin

കമ്മ്യൂണിസവും സോഷ്യലിസവും ഇസ്‌ലാമിക വിരുദ്ധമെന്ന് മുദ്രകുത്തി “കേരള കൗമുദി”, “ജനയുഗം”, “ദേശാഭിമാനി” എന്നിവയെ മുസ്‌ലിം പടികള്‍ക്ക് പുറത്തുമാത്രം നിര്‍ത്തുവാന്‍ മതപ്രസംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഒന്നാം ഇറാഖ് യുദ്ധത്തില്‍ അമേരിക്കന്‍ പത്രം/ ക്രിസ്ത്യന്‍ പത്രം തുടങ്ങിയ മുദ്രകള്‍ ചാര്‍ത്തി മലബാറിലെ ഒരു വലിയ വിഭാഗം വായനക്കാരെ മലയാള മനോരമയുടെ ശത്രുവാക്കി മാറ്റുവാനും അത് സൃഷ്ടിച്ച വിടവിലേക്ക് കയറിവരുവാനും ആര്‍ക്കാണ് സാധിച്ചത് എന്ന് 90 കളില്‍ പത്രം വായിച്ചവര്‍ക്കറിയാം.

അതേസമയം പത്രപ്രവര്‍ത്തനം അതിസ്വത്വ പ്രവര്‍ത്തനമായ് ചുരുങ്ങുകയും സാമുദായിക വായനക്കാരെ വൈകാരികതയില്‍ക്കൂടി ആകര്‍ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാകുമ്പോള്‍ പുതിയ വായനക്കാരെ ഉണ്ടാക്കുവാനും പഴയ വായനക്കാരെ നിലനിര്‍ത്തുവാനും ചില പൊടിക്കെകള്‍ മനോരമയും മാതൃഭൂമിയും നടത്തുക തന്നെ ചെയ്യുന്നുണ്ട് എന്നതും വാസ്തവം തന്നെയാണ്. ആ അപകടവും വലുത് തന്നെയാണ്.

വൈകാരികതയെ ഊതിവീര്‍പ്പിച്ച് കമ്പോളത്തിലേക്ക് പുതിയ അതിസ്വത്വ വ്യായാമങ്ങള്‍ ഇറക്കുമതി ചെയ്തു മാതൃഭൂമിയെ അപരവല്‍ക്കരിച്ചതിന്റേയും ശത്രുപക്ഷത്ത് നിര്‍ത്തിയിതിന്റേയും ഉദാഹരമാണ് മലപ്പുറത്ത് അതിന്റെ ഓഫീസ്് കയ്യേറി ആക്രമണം നടത്തിയത്. മഹല്ല്/വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തന്നെ ഉപയോഗിച്ച് കൊണ്ടുതന്നെ പത്രത്തെ ബഹിഷ്‌ക്കരിക്കുന്നതും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

അടുത്ത പേജില്‍ തുടരുന്നു


ഓരോ സംഘടനകള്‍ക്കും പത്രങ്ങളുണ്ടായതോടെ പത്രവ്യവസായ മേഖലയിലും പരസ്യം പോലുള്ള വന്‍കിട ലാഭക്കൊയ്ത്തിലും നടന്നുവരുന്ന ശാക്തിക മത്സരങ്ങള്‍ തന്നെയാണ് പുതിയ മാതൃഭൂമി വിരുദ്ധത.


mathrubhumi

പ്രവാചക നിന്ദ എന്ന വിഷയത്തെ വൈകാരികമായി പര്‍വതീകരിച്ചായിരുന്നു ഈ ബഹിഷ്‌ക്കരണം. ഈ വര്‍ഷം ഫെബ്രുവരി അവസാനം വരെ കോഴിക്കോട്ടെ ഏറ്റവും വലിയ ഹോസ്പിറ്റലായ മിംസിന്റെ മുമ്പിലുള്ള ഒരു കടയില്‍പോലും മാതൃഭൂമി കാണാതായപ്പോഴുള്ള ആകാംക്ഷ എന്നെ നയിച്ചത് ബഹിഷ്‌ക്കരണാഹ്വാനത്തിന്റെ ഒരുസംഘടിത അവസ്ഥയിലേക്ക് തന്നെയായിരുന്നു. മാതൃഭൂമിക്ക് തെറ്റുപറ്റിയിട്ടില്ല എന്ന് ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. “സമുദായ പത്രങ്ങളില്‍ വന്നിട്ടുള്ള തെറ്റുകള്‍ മാതൃഭൂമിക്ക് പറ്റിയിട്ടുണ്ട്, മാത്രമല്ല ചില സന്ദര്‍ഭങ്ങളിലെങ്കിലും പ്രതിലോകാത്മക നിലപാടുകള്‍ എടുത്തിട്ടുമുണ്ട്.

പക്ഷേ വിവാദങ്ങളുടെ കാരണങ്ങള്‍ അതിന്റെ അപ്പുറം തന്നെയാണ്. ഓരോ സംഘടനകള്‍ക്കും പത്രങ്ങളുണ്ടായതോടെ പത്രവ്യവസായ മേഖലയിലും പരസ്യം പോലുള്ള വന്‍കിട ലാഭക്കൊയ്ത്തിലും നടന്നുവരുന്ന ശാക്തിക മത്സരങ്ങള്‍ തന്നെയാണ് പുതിയ മാതൃഭൂമി വിരുദ്ധത.

കേരളം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണ് മാതൃഭൂമിയുടെ മുഖപ്രസംഗം ചൂണ്ടിക്കാണിച്ചത്. ആധുനികത, ശാസ്ത്രം, സിനിമ, സംഗീതം, യാത്ര തുടങ്ങിയവയെല്ലാം ശിര്‍ക്ക് വല്‍ക്കരിക്കുന്ന അവസ്ഥ കേരളത്തില്‍ ഉണ്ട് എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്.


ഇവിടെ പ്രസക്തമാകുന്ന വേറോരു കാര്യമാണ് അതി സ്വത്വ വാദ കാലത്തെ ശബ്ദപ്പെടുത്തലിന്റെ രാഷ്ട്രീയം. ഒരു ജാതി/മത സംഘടനകളിലെയും മത വിശ്വാസങ്ങളിലേയും പ്രതിലോകാത്മകതേയും ചോദ്യം ചെയ്യാന്‍ മറ്റുള്ളവന് അവകാശവും അര്‍ഹതയും ഇല്ല എന്ന വാദം കൂടിയാണ് ഈ രാഷട്രീയം.


ഇത്തരത്തിലുള്ള ശിര്‍ക്ക് വത്ക്കരണത്തിലൂടെ ഏറ്റവും പ്രയാസപ്പെടുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കീഴാള മുസ്‌ലിങ്ങളാണെന്നത് മുസ്‌ലിം മഹല്ലുകള്‍ പരിശോധിച്ചാല്‍ മതി എന്നതാണ് സത്യം. സംവരണം, ഗള്‍ഫ് തുടങ്ങിയവയിലൂടെ ഭൂമിയുമായി കെട്ടുപിണഞ്ഞു കിടന്നിരുന്ന കീഴാള മുസ്‌ലിമിന്റെ സാമൂഹ്യ ചലനത്തില്‍ ആകാംഷ പൂണ്ടിരിക്കുന്ന സവര്‍ണ/ പ്രമാണി മുസ്‌ലിം മനോഭാവത്തിന്റേയും ആധിപത്യ ആസക്തിയേയും ഈ ശിര്‍ക്കുവല്‍ക്കരിക്കലിന്റെ മനശാസ്ത്രത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പറ്റില്ല.

അതുകൊണ്ട് അനങ്ങാന്‍ പറ്റാത്ത വിശ്വാസത്തിന്റെ പുതിയ ഫ്യൂഡല്‍ തടവറയിലേക്ക് കീഴാള പുരുഷനേയും ശാസ്ത്ര/ഗവേഷണ മേഖലയിലേക്ക് കടന്നുവരുന്ന പെണ്‍കുട്ടികളെ തളച്ചിടാനും ശിര്‍ക്ക് വല്‍ക്കരണത്തിന്റെ പുതിയ ചങ്ങലകള്‍ ഉപയോഗിക്കുന്നതായ് കാണാം. നവസലഫിസത്തിന് ശക്തമായ വേരുകളുള്ള പല മേഖലകളും, സൂക്ഷമ ഫാസിസ്റ്റ് (micro facist) മേഖലകളായി മാറുന്ന കാഴ്ചകള്‍ ഉണ്ട് എന്നത് ഒരു എത്‌നോഗ്രാഫിക് റിയാലിറ്റി ആണ് എന്ന് നിസ്സംശം പറയുകയും ചെയ്യാം.

ഇവിടെ പ്രസക്തമാകുന്ന വേറോരു കാര്യമാണ് അതി സ്വത്വ വാദ കാലത്തെ ശബ്ദപ്പെടുത്തലിന്റെ രാഷ്ട്രീയം. ഒരു ജാതി/മത സംഘടനകളിലെയും മത വിശ്വാസങ്ങളിലേയും പ്രതിലോകാത്മകതേയും ചോദ്യം ചെയ്യാന്‍ മറ്റുള്ളവന് അവകാശവും അര്‍ഹതയും ഇല്ല എന്ന വാദം കൂടിയാണ് ഈ രാഷട്രീയം.

മുസ്‌ലിം മുസ്‌ലീമിന് വേണ്ടിയും ഹിന്ദു ഹിന്ദുവിന് വേണ്ടിയും ദളിത് ദളിതിന് വേണ്ടിയും എന്നിങ്ങനെയുള്ള വാദത്തില്‍ നിന്നും കൂടിയാണ് മാതൃഭൂമിയോടുള്ള പ്രതികാരം ഒരുങ്ങുന്നത്. ശാസ്ത്രവും അറിവും മതേതരത്വ വിചാരങ്ങളും, മതസൗഹാര്‍ദവും സിനിമയും സംഗീതവും യാത്രയും ഗൈനക്കോളജിയും ആശുപത്രിയും തെരഞ്ഞെടുപ്പുകളും വോട്ടിങ്ങും അങ്ങിനെ പലതും ശിര്‍ക്ക് വല്‍ക്കരിക്കുന്ന “പണ്ഡിത” മാഫിയകള്‍ കേരളത്തിലെ ഇന്നത്തെ മുസ്‌ലിം സാമൂഹ്യ ജീവിതത്തില്‍ ശക്തവും സംഘടിതവുമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നത് ഊഹാപോഹങ്ങള്‍ അല്ല, മറിച്ച് നിലനില്‍ക്കുന്ന അപകടകരമായ യാഥാര്‍ത്ഥ്യമാണ്.


വാക്‌സിനേഷന്റെ കമ്പോള തന്ത്രങ്ങളും രാഷ്ട്രീയവും കള്ളത്തരങ്ങളും അതില്‍ വൈദഗ്ധ്യമുള്ളവര്‍ വെളിച്ചത്ത് കൊണ്ടുവരട്ടെ. ഡേവിഡ് ആര്‍നള്‍ഡിന്റേയും മാര്‍ക് ഹാരിസന്റേയും ചരിത്രപഠനങ്ങള്‍ അതിലേക്ക് വെളിച്ചം വീശട്ടെ. പക്ഷേ ഇവിടെ വിഷയം അതല്ല എന്നതാണ് സത്യം.


onam

നവ സലഫി അധിനിവേശത്തെ ഡീ കോളനൈസേഷന്‍ സങ്കേതങ്ങളും നവയാഥാസ്ഥിതികത്തെ ജനബോധത്തിന്റെ അനുസരണക്കേട് (epistemic Disobedience) തുടങ്ങിയ സംഭവങ്ങളും ഉപയോഗിച്ച് അലങ്കരിക്കുമ്പോള്‍ പെയ്ത് തഴക്കുന്നത് അസഹിഷ്ണുതയും വര്‍ഗീയതയും തന്നെയാണ്. ഹജ്ജ് വാക്‌സിനേഷനില്‍ ശിര്‍ക്കില്ലാത്തതും ഡിഫ്തീരിയ വാക്‌സിനേഷനില്‍ ശിര്‍ക്ക് വരുത്തുന്നും എങ്ങനെയാണെന്ന് ഒരിക്കലും മനസിലാകുന്നില്ല.

വാക്‌സിനേഷന്റെ കമ്പോള തന്ത്രങ്ങളും രാഷ്ട്രീയവും കള്ളത്തരങ്ങളും അതില്‍ വൈദഗ്ധ്യമുള്ളവര്‍ വെളിച്ചത്ത് കൊണ്ടുവരട്ടെ. ഡേവിഡ് ആര്‍നള്‍ഡിന്റേയും മാര്‍ക് ഹാരിസന്റേയും ചരിത്രപഠനങ്ങള്‍ അതിലേക്ക് വെളിച്ചം വീശട്ടെ. പക്ഷേ ഇവിടെ വിഷയം അതല്ല എന്നതാണ് സത്യം.

മതകമ്പോളത്തിന്റേയും പത്രകമ്പോളത്തിന്റേയും ആദാന നിദാനങ്ങള്‍ക്ക് അതി സ്വത്വ ബോധത്തിന്റെ വൈകാരികതയെ എങ്ങിനെ ഉപയോഗിക്കാം എന്നതിന്റെ നല്ല ഉദാഹരണമാണ് വാക്‌സിനേഷന്‍ വിവാദം. കണ്ണടച്ചിരുട്ടാക്കുന്നവര്‍ക്ക് വെളിച്ചം തേടുന്നവരെ അന്ധത കൊണ്ട് വന്ധ്യംകരണം ചെയ്യാന്‍ കഴിയില്ലെന്ന് മുസ്‌ലിം സംഘടനകള്‍ തന്നെയാണ് തിരിച്ചറിയേണ്ടത്.