എഡിറ്റര്‍
എഡിറ്റര്‍
‘അന്തസോടെ ജോലി ചെയ്യാന്‍ സാധിക്കണം’; മംഗളം സി.ഇ.ഒയുടെ രാജി ആവശ്യപ്പെട്ട് ചാനല്‍ ആസ്ഥാനത്തേക്ക് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്
എഡിറ്റര്‍
Friday 31st March 2017 10:26am

തിരുവനന്തപുരം: മംഗളം ചാനല്‍ സി.ഇ.ഒ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ചാനലിലേക്ക് ഇന്നു വനിത മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ദേശീയ തലത്തിലുള്ള കൂട്ടായ്മയായ നെറ്റ് വര്‍ക്ക് ഓഫ് വുമന്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരത്തെ ചാനല്‍ ആസ്ഥാനത്തേക്ക് ഉച്ചയ്ക്ക് 12 മണിയോടെയാണ് മാര്‍ച്ച്. സമാനമായ രീതിയില്‍ കൊച്ചിയിലും കോഴിക്കോടും വനിതാ മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ചുകള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ കെ.എ ബീന അറിയിച്ചു.

ഹണി ട്രാപ്പിനു നേതൃത്വം കൊടുത്ത ചാനല്‍ സി.ഇ.ഒ രാജിവയ്ക്കണമെന്നും സ്ത്രീകളെ ഉപയോഗിച്ചുള്ള ഇത്തരം സ്റ്റിംഗ് ഓപ്പറേഷനുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

മാധ്യമ പ്രവര്‍ത്തകരായ സ്ത്രീകളുടെ അഭിമാനം കെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും ചാനലുകള്‍ പിന്മാറണമെന്നും സംഘടന ആവശ്യപ്പെടുന്നു. അന്തസായി ജോലി ചെയ്യാന്‍ സാഹചര്യം ഒരുക്കണമെന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. 15 വര്‍ഷമായി രാജ്യത്ത് പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് നെറ്റ്‌വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ.


Also Read: ‘ഇതു അങ്ങേയറ്റം നീചമായ മാധ്യമ പ്രവര്‍ത്തനം; ‘ഹണി ട്രാപ്പ്’ പത്രപ്രവര്‍ത്തനം കേരളത്തിന്റെ പാരമ്പര്യത്തിന് അപമാനം’; മംഗളത്തിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ പത്രാധിപര്‍ 


ഇന്നലെയായിരുന്ന മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിനു പിന്നില്‍ ചാനലിന്റെ ഹണി ട്രാപ്പായിരുന്നുവെന്ന് ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ വെളിപ്പെടുത്തിയത്. കുറ്റസമ്മതത്തിനു പിന്നാലെ ചാനലിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ചാനലില്‍ നിന്നും നാല് മാധ്യമ പ്രവര്‍ത്തകര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജിവെച്ചിരുന്നു.

Advertisement