എഡിറ്റര്‍
എഡിറ്റര്‍
‘ഇതു അങ്ങേയറ്റം നീചമായ മാധ്യമ പ്രവര്‍ത്തനം; ‘ഹണി ട്രാപ്പ്’ പത്രപ്രവര്‍ത്തനം കേരളത്തിന്റെ പാരമ്പര്യത്തിന് അപമാനം’; മംഗളത്തിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ പത്രാധിപര്‍
എഡിറ്റര്‍
Friday 31st March 2017 9:42am

തൃശ്ശൂര്‍: കുറ്റസമ്മതത്തിനു പിന്നാലെ മംഗളം ചാനലിനെതിരെ അകത്തു നിന്നും പുറത്തു നിന്നും വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. മംഗളം വാരികയുടെ മുന്‍ പത്രാധിപരായ അമ്പാട്ടു സുകുമാരന്‍ നായര്‍ ചാനല്‍ നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ‘ഹണി ട്രാപ്പ്’ മാധ്യമപ്രവര്‍ത്തനം അങ്ങേയറ്റം നീചവും കേരളത്തിന്റെ പത്ര പ്രവര്‍ത്തന പാരമ്പര്യത്തിന് അപമാനവുമെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം.

ഇല്ലാത്ത കാര്യങ്ങള്‍ പടച്ചു വിട്ട് ഒരു മന്ത്രിയുടെ രാജിയിക്കു തന്നെ കാരണമായെങ്കില്‍ അതിനു പിന്നില്‍ സംഭവിച്ചതെന്തെന്ന് വ്യക്തമായി അന്വേഷിക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാത്ത അശ്ശീല പ്രസിദ്ധീകരണമായിരുന്ന മംഗളത്തെ കുടുംബവാരികയാക്കി മാറ്റാന്‍ ശ്രമിച്ചത് 1977 ല്‍ താന്‍ പത്രാധിപരായതിനു ശേഷമാണെന്നും അദ്ദേഹം പറയുന്നു. പലരും തെറ്റിദ്ധരിച്ച് മഞ്ഞപ്പത്രത്തിന്റെ പത്രാധിപര്‍ എന്നു തന്നെ അധിക്ഷേപിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.


Also Read: ‘നാണംകെട്ട കപടനാടകക്കാരെ കൂവിയിരുത്തിയ കേരളജനതയ്ക്ക് അഭിവാദ്യങ്ങള്‍’; മംഗളത്തിന്റെ ഏറ്റു പറച്ചിലില്‍ പ്രതികരണവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.എം ഹര്‍ഷന്‍


ഹണി ട്രാപ്പെന്ന നീചമായ മാധ്യമ ശൈലിയോട് ആദ്യകാല പത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ യോജിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റേതെന്ന് ആരോപിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തു വിട്ടതിന് ഇന്നലെ മംഗളം ചാനല്‍ സി.ഇ.ഒ മാപ്പു ചോദിച്ചിരുന്നു. വാര്‍ത്തയിലെ സ്ത്രീ വീട്ടമ്മയല്ലെന്നും തങ്ങളുടെ വനിതാ റിപ്പോര്‍ട്ടറായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ മംഗളത്തില്‍ നിന്നും രണ്ടു മാധ്യമപ്രവര്‍ത്തകര്‍ രാജി വച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Advertisement