ലണ്ടന്‍: ശ്രീലങ്കയ്‌ക്കെതിരായ ചരിത്ര വിജയത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ലെന്നും ഇന്ത്യയുടെ സ്പിന്‍ കുന്തമുനയ്ക്ക് ഒട്ടും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയാണ് ആര്‍.അശ്വിന്‍. കൗണ്ടി മത്സരത്തില്‍ അരങ്ങേറിയ അശ്വിന്‍ കന്നിയങ്കത്തില്‍ തന്നെ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ഞെട്ടിച്ചിരിക്കുകയാണ്.

വോര്‍സെറ്റര്‍ഷെയറിനായി അരങ്ങേറ്റം കുറിച്ച അശ്വിന്‍ രണ്ടാം ഇന്നിംഗ്‌സിലാണ് തന്റെ മാജിക് പുറത്തെടുത്തത്. മത്സരത്തില്‍ അശ്വിന്റെ ടീം 189 റണ്‍സിന് ജയിക്കുകയും ചെയ്തു.

ഒന്നാം ഇന്നിംഗ്‌സില്‍ 94 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത താരം രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റും എടുത്തതോടെ നേട്ടം എട്ടു വിക്കറ്റായി. 28 പന്തില്‍ നിന്നും 36 റണ്‍സുമായി അശ്വിന്‍ ബാറ്റിംഗിലും തിളങ്ങി. 401 റണ്‍സിന്റെ വിജയ ലക്ഷ്യമായിരുന്നു വോര്‍സെറ്റര്‍ഷെയര്‍ എതിരാളികളായ ഗ്ലോസെറ്റര്‍ഷെറിന് മുന്നില്‍ ഉയര്‍ത്തിയത്.

തന്റെ പ്രതാപ കാലത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അശ്വിന്റെ പ്രകടനം. താരത്തിന്റെ മാജിക്കല്‍ പന്തുകള്‍ക്ക് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിച്ചു പോയി.

അശ്വിന്റെ പ്രകടനം കാണാം

Match-winning FIVE-wicket haul on @worcestershireccc debut for @rashwin99 ? #cricket #countycricket

A post shared by Specsavers County Championship (@countychampionship) on