ഭോപ്പാല്‍: കൂട്ടബലാത്സംഗ കേസില്‍ കുറ്റാരോപിതരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 20 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത നാലുപേരാണ് പിടിയിലായത്. പിടിയിലായവരെ പൊലീസ് നഗരമധ്യത്തിലൂടെ നടത്തിച്ചു.


Also Read: കേരള കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ഥി സമരം; പ്രക്ഷോഭം ശക്തമാക്കി വിദ്യാര്‍ഥികള്‍: നിരാഹാരസമരത്തിനൊരുങ്ങി 40 വിദ്യാര്‍ഥികള്‍ കൂടി


തിരക്കേറിയ നഗരത്തിലൂടെയാണ് ഇവരെ നടത്തിച്ചത്. നഗരത്തിലൂടെ പോകുന്നതിനിടെ കുറ്റാരോപിതരെ സ്ത്രീകള്‍ മര്‍ദ്ദിച്ചു. ഭോപ്പാലിലെ മഹാറാണ പ്രതാപ് നഗറില്‍ നിന്നാണ് ഇവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരു വീട്ടിലെത്തിക്കുകയും പിന്നീട് മറ്റു രണ്ടുപേര്‍ കൂടി എത്തി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.


Don”t Miss: പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ സുഹൃത്തുക്കളാക്കരുതെന്ന് ബി.ജെ.പി എം.എല്‍.എ; ആണ്‍കുട്ടികള്‍ ഗേള്‍ഫ്രണ്ട്‌സിനെ ഉണ്ടാക്കരുതെന്നും പന്നലാല്‍ ശഖ്യ


“കേസില്‍ ഉള്‍പ്പെട്ട നാലുപേരും അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ ഒരാള്‍ ഇരയായ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നു.” -പൊലീസ് സൂപ്രണ്ട് രാഹുല്‍ കുമാര്‍ ലോധ പറഞ്ഞു.

പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. ശൈലേന്ദ്ര ദംഗി, സോനു ദംഗി, ധീരജ് രാജ്പുത്, ചിമാന്‍ രാജ്പുത് എന്നിവരാണ് അറസ്റ്റിലായത്. ഇരയായ പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

വീഡിയോ – കുറ്റാരോപിതരെ സ്ത്രീകള്‍ മര്‍ദ്ദിക്കുന്നു: