തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. ഒന്നിനു പിറകേ ഒന്നായി ഉണ്ടാകുന്ന ഗുരുതരമായ വീഴ്ചകള്‍ മുഖ്യമന്ത്രിയുടെ വിവരദോഷവും ഭരണകാര്യങ്ങളിലുള്ള കാര്യപ്രാപ്തിയില്ലായ്മയുമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

തുടരെ തുടരെയുള്ള മുഖ്യമന്ത്രിയുടെ പരാജയങ്ങള്‍ അദ്ദേഹത്തിന്റെ കഴിവില്ലായ്മയാണ് കാണിക്കുന്നത്. ഇതു മനസിലാക്കിയ വ്യക്തിയാണ് എം ശിവശങ്കര്‍ എന്നും ബല്‍റാം വിമര്‍ശിക്കുന്നു. ഇതോടൊപ്പം ഐ.ടി വകുപ്പ് മുഖ്യമന്ത്രി കൈവശം വയ്ക്കുന്നതിന് പിന്നിലെ താല്പര്യങ്ങള്‍ ചര്‍ച്ചയാവേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ ഐടി വകുപ്പുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എഴുതിത്തയ്യാറാക്കി കൊണ്ടുവരുന്നതിനപ്പുറം ഒരു വാക്ക് പറയാന്‍ മുഖ്യമന്ത്രിയ്ക്കറിയില്ല. എല്ലാ വകുപ്പു കൈകാര്യം ചെയ്യുന്നവര്‍ക്കും അതത് വകുപ്പുകളെപ്പറ്റി ആധികാരികമായ അനുഭവസമ്പത്ത് ഉണ്ടാവണെമന്ന് നിര്‍ബന്ധമില്ല. എന്നാല്‍ പ്രാഥമിക ജ്ഞാനം പോലുമില്ലാത്ത ഒരു വകുപ്പ് തുടക്കം മുതല്‍ മുഖ്യമന്ത്രി കൈവശം വെച്ചിരിക്കുന്നതെന്തിനാണ്-എന്നാണ് ബല്‍റാമിന്റെ വിമര്‍ശനം.

നിലവിലെ സാഹചര്യത്തില്‍ ഇത്തരം ചോദ്യങ്ങള്‍ കൂടുതലായി ഉയര്‍ന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ