2026 ഐ.പി.എല്‍ സീസണിനെയായാണ് ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഈ കാത്തിരിപ്പിന് ഇനിയുള്ളത് വെറും നാല് ദിവസത്തിന്റെ ദൂരം മാത്രമാണ്.
2026 ഐ.പി.എല്‍ സീസണിനെയായാണ് ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഈ കാത്തിരിപ്പിന് ഇനിയുള്ളത് വെറും നാല് ദിവസത്തിന്റെ ദൂരം മാത്രമാണ്.
ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ആദ്യ മത്സരത്തോടെയാണ് 19ാം സീസണിന് തുടക്കമാവുന്നത്. ആര്‍. സി. ബിയുടെ തട്ടകമായ ചിന്നസ്വാമിയാണ് വേദി.

ക്രിസ് ഗെയ്ൽ.
ടൂര്‍ണമെന്റിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പല റെക്കോഡുകളും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അതില്‍ ഒന്നാണ് ഐ.പി.എല്ലില്‍ തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ 600+ റണ്‍സ് നേടിയ താരങ്ങള്‍. ഐ.പി.എല്‍ ചരിത്രത്തില്‍ ഇങ്ങനെ മൂന്ന് താരങ്ങള്‍ മാത്രമാണുള്ളത്. ക്രിസ് ഗെയ്ല്‍, കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
ഈ നേട്ടത്തില്‍ ആദ്യമെത്തിയത് ക്രിസ് ഗെയ്ലാണ്. 2011, 2012, 2013ലായിരുന്നു താരത്തിന്റെ ഈ റണ്‍വേട്ട. 2011ല്‍ 608 റണ്‍സെടുത്ത യൂണിവേഴ്‌സല്‍ ബോസ് അടുത്ത വര്‍ഷം 733 റണ്‍സും സ്‌കോര്‍ ചെയ്തു. 2013ല്‍ താരം 708 റണ്‍സാണ് അടിച്ചെടുത്തത്.

കെ.എൽ. രാഹുൽ.
ഗെയ്ലിന് ശേഷം ഹാട്രിക്ക് 600 റണ്‍സ് പിറക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ഇന്ത്യന്‍ ഓപ്പണറും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ കെ.എല്‍ രാഹുലാണ് ഈ നേട്ടം സ്വന്തമാക്കിയ രണ്ടാമത്തെ താരം. പഞ്ചാബ് താരമായിരുന്ന രാഹുല്‍ 2021ല്‍ 670 റണ്‍സും അടുത്ത സീസണില്‍ 626 റണ്‍സും സ്‌കോര്‍ ചെയ്തു. അടുത്ത വര്‍ഷം ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിലേക്ക് ചേക്കേറിയ താരം അവിടെ തന്റെ മികവ് തുടര്‍ന്നു. 616 റണ്‍സാണ് നിലവിലെ ദല്‍ഹി ബാറ്റര്‍ 2022ല്‍ അടിച്ചത്.

വിരാട് കോഹ്‌ലി.
കഴിഞ്ഞ വര്‍ഷം വിരാട് കോഹ്‌ലിയും തന്റെ പേര് ഈ ലിസ്റ്റില്‍ ചേര്‍ത്തു. 2023, 2024, 2025 വര്‍ഷങ്ങളില്‍ 600+ റണ്‍സ് നേടിയാണ് താരത്തിന്റെ ഈ നേട്ടം. 2023ല്‍ 639 റണ്‍സായിരുന്നുവെങ്കില്‍ അടുത്ത സീസണില്‍ 741 റണ്‍സും കിങ് സ്‌കോര്‍ ചെയ്തു. 18ാം സീസണില്‍ 657 റണ്‍സും മുന്‍ ആര്‍. സി. ബി നായകന്‍ നേടി.
Content Highlight: Virat Kohli, Chris Gayle and KL Rahul are three players to have 600+ in three consecutive seasons in IPL