വളരെ ചെറുപ്പത്തിൽ ചലച്ചിത്ര മേഖലയിലേക്ക് വരുകയും നായകൻ, സഹ നടൻ, വില്ലൻ വേഷങ്ങൾ, സ്വഭാവ വേഷങ്ങൾ തുടങ്ങിയവ ചെയ്ത് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് വിനീത്. അഭിനയം കൂടാതെ നൃത്തത്തിലും ഡബ്ബിങ് ആർട്ടിസ്റ്റായും കഴിവ് തെളിയിച്ച പ്രതിഭ കൂടിയാണ് താരം. നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് നടൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. റെജിൻ എസ്. ബാബു സംവിധാനം ചെയ്യുന്ന ബൗമയാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ.
റാഫി- മെക്കാർട്ടിൻ കൂട്ടുകെട്ടിന്റെ തിരക്കഥയിലും സംവിധാനത്തിലും 2004ൽ പിറന്ന ചലച്ചിത്രമാണ് ചതിക്കാത്ത ചന്തു. റൊമാന്റിക്- കോമഡി പ്രമേയമായിട്ടുള്ള ചിത്രത്തിൽ വിനീതിനെ കൂടാതെ ജയസൂര്യ, നവ്യ നായർ, വിനായകൻ, ലാൽ, ഭാവന, സലിം കുമാർ, കൊച്ചിൻ ഹനീഫ, സിദ്ധിഖ്, ജനാർദ്ദനൻ തുടങ്ങിയ വലിയ താരനിര തന്നെ അഭിനയിച്ചിരുന്നു. സിനിമയിൽ കൃഷ്ണൻ എന്ന കഥാപാത്രമായാണ് വിനീത് വേഷമിട്ടത്. ക്ലബ് എഫ്.എമ്മുമായുള്ള അഭിമുഖത്തിൽ സിനിമയുമായി ബന്ധപ്പെട്ടുള്ള ഓർമ്മകൾ പങ്കു വെയ്ക്കുകയായിരുന്നു താരം.

ചതിക്കാത്ത ചന്തുവിലെ രംഗം.Photo: Youtube.com
‘ഇപ്പോൾ ചതിക്കാത്ത ചന്തു കണ്ട് ആരും വിളിക്കാറില്ല. ഇടക്ക് മെസ്സേജ് ചെയ്യും. എനിക്ക് തോന്നുന്നു ഇപ്പോഴത്തെ ജെൻസിക്ക് അതിലെ പാട്ടുകളൊക്കെ ഭയങ്കര ഇഷ്ടമാണെന്ന്. ഇപ്പോൾ വിളികളൊക്കെ കുറവല്ലേ, ഇൻസ്റ്റാഗ്രാമിലൂടെയൊക്കെയാണ് ആളുകൾ മെസേജസും അപ്രിസിയേഷനൊക്കെ ഇപ്പോൾ കൺവേയ് ചെയ്യുന്നത്.
സിനിമയിൽ വെറൈറ്റി ഓഫ് ഭൂതങ്ങളായിരുന്നു. വളരെയധികം ഫണ്ണായിരുന്നു. ആക്ച്വലി ഭയങ്കര ഹെക്റ്റിക്കായിരുന്നു ഫൺ. ഡേ ആൻഡ് നൈറ്റ് ഷൂട്ടിങ് ആയിരുന്നു. പിന്നെ എന്താ വച്ചാൽ ഈ മേക്കപ്പ് പ്രോസസ് ഒരുപാട് ടൈം കൺസ്യൂം ചെയ്യും. എനിക്കൊക്കെ തലയിൽ ഇങ്ങനെ ഒരു ആക്സ് പോലെ വെച്ചിട്ട് ഒരു പ്രോസ്തെറ്റിക് മൊട്ടയാക്കും.
പട്ടണം റഷീദ് സാറും അദ്ദേഹത്തിന്റെ ടീമുമായിരുന്നു അതിന്റെ മേക്കപ്പ്. ഡെഫിനിറ്റിലി ഒരാഴ്ചയൊക്കെ എടുത്തിട്ടുണ്ടാവും അതിന്റെ ഷൂട്ടിന്. അത് വലിയൊരു പ്രോസസ് ആയിരുന്നു. പിന്നെ അതിൽ സോങ് ഉണ്ടായിരുന്നു, അങ്ങനെയാണ് എന്റെ ഓർമ്മ. പക്ഷേ ഹെക്റ്റിക്കായിരുന്നു. ഡേ ആൻഡ് നൈറ്റ് ഷൂട്ടിങ്ങായിരുന്നു, അതെനിക്ക് ഓർമയുണ്ട്. എല്ലാവരും രാവിലെ വരും രാത്രി കഴിഞ്ഞ് പോകും പിന്നെയും രാവിലെ വരും അങ്ങനെയൊക്കെ ആയിരുന്നു,’ വിനീത് പറഞ്ഞു.
Content Highlight: Vineeth said that the current generation seemed to love the songs from that movie very much.
