മലയാളി സൂപ്പർ താരം സഞ്ജു സാംസൺ വീണ്ടും കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ കുപ്പായമണിയുന്നു. 2026 സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ നയിക്കാനാണ് സഞ്ജു ഒരുങ്ങുന്നത്.
ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരക്ക് ശേഷം നിലവിൽ ഇന്ത്യൻ ടീമിന് പരമ്പരകൾ ഇല്ലാത്തതിനാൽ സഞ്ജു ഇപ്പോൾ ഇടവേളയിലാണ്. ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ടി-20 പരമ്പര ഡിസംബർ 22നാണ് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജു പൂർണമായും ഈ ടൂർണമെന്റിന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് മംഗലാപുരം സ്റ്റേഡിയത്തിൽ നടക്കുന്ന ട്രയൽസിന് ശേഷം ടൂർണമെന്റിനുള്ള ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ക്രിക്കറ്റ് ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങൾ ടീമിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബർ 14 മുതൽ ഡിസംബർ ആറ് വരെയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി നടക്കുന്നത്. ടൂർണമെന്റിൽ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം അസം, ആന്ധ്രപ്രദേശ്, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, ത്രിപുര എന്ന ടീമുകളും കേരളത്തിന്റെ ഗ്രൂപ്പിലുണ്ട്.
ചരിത്രത്തിൽ ഇതുവരെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം കേരളത്തിന്റെ മണ്ണിലെത്തിയിട്ടില്ല. 2021ലും 2023ലും ക്വാർട്ടർ ഫൈനൽ വരെ എത്തിയതാണ് ടൂർണമെന്റിൽ കേരളത്തിന്റെ ഏറ്റവും പ്രകടനം പ്രകടനം. ഇത്തവണ സഞ്ജുവിന്റെ ചിറകിലേറി കേരളം കന്നി കിരീടം സ്വന്തമാക്കുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.

അതേസമയം ന്യൂസിലാൻഡിനെത്തിരെയുള്ള ടി-20 പരമ്പരയിൽ ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിൽ 33 പന്തിൽ നിന്നും 67 റൺസ് നേടിയാണ് സഞ്ജു തിളങ്ങിയത്. എട്ട് ഫോറുകളും നാല് സിക്സുമാണ് മലയാളി താരം അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വേണ്ടിയും സഞ്ജു മിന്നും പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Content Highlight: Report says Sanju Samson will lead Kerala cricket team for 2026 Syed Mushtaq Ali Trophy
