ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി സിംബാബ്വേ. അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിൽ 500ലധികം റൺസ് നേടിയാണ് സിംബാബ്വേ പുതിയ ചരിത്രം എഴുതി ചേർത്തത്. മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ ആദ്യ ഇന്നിങ്സിൽ 504 റൺസും രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 520 റൺസുമാണ് സിംബാബ്വേ അടിച്ചെടുത്തത്.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ടീം ഒരു മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിലും 500+ റൺസ് നേടുന്നത്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനും ഒന്നാം ഇന്നിങ്സിൽ 514 റൺസ് നേടി മികവ് കാണിച്ചു.
The first Test in Sharjah ends in a draw, with Craig Ervine bringing up his maiden Test double-century and Wessly Madhevere registering his first Test hundred as the pair bat through the final day unbeaten. 🏏🇿🇼 Match Summary 👉 https://t.co/FkxGtToFdu #AFGvZIM https://t.co/Eavxw5gNgq
— Zimbabwe Cricket (@ZimCricketv) November 9, 2026
ഒന്നാം ഇന്നിങ്സിൽ സിംബാബ്വേക്ക് വേണ്ടി ബ്രണ്ടൻ ടെയ്ലറും ക്യാപ്റ്റൻ ബ്രയാൻ ബെന്നറ്റും സെഞ്ച്വറി നേടി തിളങ്ങി. 168 പന്തുകളിൽ നിന്നും 14 ഫോറുകളും നാല് സിക്സുകളും അടക്കം 131 റൺസാണ് ടെയ്ലർ നേടിയത്. മറുഭാഗത്ത് ബെന്നറ്റ് 206 പന്തിൽ നിന്നും 128 റൺസും സ്വന്തമാക്കി. 11 ഫോറുകൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
വെസ്ലി മധേവെരെ 54 റൺസും നേടി ടീമിന് കൂറ്റൻ ടോട്ടൽ സമ്മാനിക്കുന്നതിൽ നിർണായകമായി.
അഫ്ഗാനിസ്ഥാൻ ബൗളിങ് നിരയിൽ മുഹമ്മദ് സലീം, ഖൈസ് അഹമ്മദ് എന്നിവർ മൂന്ന് വീതം വിക്കറ്റുകളും സിയ ഉർ റഹ്മാൻ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. സിയാവൂർ റഹ്മാൻ, അസ്മതുള്ള ഷാഹിദി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
A fighting inning from the skipper that we will remember for a long time! 👏 #AfghanAtalan | #AFGvZIM | #GloriousNationVictoriousTeam https://t.co/MqT72ePLtn
— Afghanistan Cricket Board (@ACBofficials) November 8, 2026
അഫ്ഗാൻ നിരയിൽ ഒന്നാം ഇന്നിങ്സിൽ മൂന്ന് താരങ്ങളാണ് സെഞ്ച്വറി നേടിയത്. ക്യാപ്റ്റൻ റഹ്മത്ത് ഷാ 347 പന്തുകളിൽ നിന്നും 14 ഫോറുകളും മൂന്ന് സിക്സുകളും അടക്കം 173 റൺസ് നേടിയാണ് തിളങ്ങിയത്. റഹ്മാനുള്ള 12 ഫോറുകളും ഒരു സിക്സും അടക്കം 113 റൺസും സൈദിഖുള്ള അടൽ 213 പന്തുകളിൽ നിന്നും 105 റൺസും സ്വന്തമാക്കി. ആറ് ഫോറുകളും മൂന്ന് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
സിംബാബ്വേ ബൗളിങ്ങിൽ ന്യൂമാൻ ന്യാഹുരി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. ഗ്രേം ക്രീമർ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ബ്ലെസ്സിങ് മുസരാബാനി ഒരു വിക്കറ്റും കൈപ്പിടിയിലാക്കി.
A maiden double-hundred in Tests for Craig Ervine🔥 #AFGvZIM 📝:https://t.co/FkxGtToFdu https://t.co/JSe6GmZ9I8
— Zimbabwe Cricket (@ZimCricketv) November 9, 2026
രണ്ടാം ഇന്നിങ്സിൽ സിംബാബ്വേക്ക് വേണ്ടി ക്രൈഗ് എർവിൻ ഇരട്ട സെഞ്ച്വറി നേടി കരുത്തുകാട്ടി. 279 പന്തുകളിൽ നിന്നും പുറത്താവാതെ 206 റൺസ് നേടിയാണ് താരം തിളങ്ങിയത്. 23 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് ഇന്നിങ്സ്. ബ്രെണ്ടൻ 82 റൺസും ബെന്നറ്റ് 58 റൺസും നേടി മികച്ച പ്രകടനം നടത്തി.
റഹ്മാൻ രണ്ട് വിക്കറ്റുകളും മുഹമ്മദ് സലീം, അബ്ദുൽ മാലിക് എന്നിവർ ഓരോ വിക്കറ്റുകളും അഫ്ഗാനിസ്ഥാന് വേണ്ടി സ്വന്തമാക്കി.
നവംബർ 13 മുതൽ 17 വരെയാണ് പരമ്പരയിലെ ഇരുടീമുകളും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം നടക്കുന്നത്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം തന്നെയാണ് വേദി.
Content Highlight: Zimbabwe create a new history in test cricket
