2026 ഫുട്സാൽ ഫൈനലിസിമയിൽ വെങ്കല മെഡൽ സ്വന്തമാക്കി അർജന്റീന. പോർച്ചുഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അർജന്റീനയുടെ നേട്ടം. കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അർജന്റീന ഇത്തവണ മികച്ച മുന്നേറ്റമുണ്ടാക്കി.
മത്സരം തുടങ്ങി മികച്ച ആക്രമണവീര്യവുമായി കളിച്ച അർജന്റീന തുടക്കത്തിൽ തന്നെ പോർച്ചുഗലിനെ ഞെട്ടിച്ചുകൊണ്ട് ഗോൾ നേടി. ലിയാൻഡ്രോ അൽതാമിറോനോയാണ് അർജന്റീനക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ഹ്യൂഗോ നെവസിലൂടെ പോർച്ചുഗൽ സമനില ഗോൾ നേടി.
എന്നാൽ പോർച്ചുഗൽ താരം ടോമസ് പാക്കോയുടെ സെൽഫ് ഗോളിൽ അർജന്റീന വീണ്ടും മുന്നിലെത്തി. അർജന്റീന താരം ലൂക്കാസ് ബോളോ അലമാനിയുടെ ഷോട്ടിലായിരുന്നു പാക്കോ സ്വന്തം പോസ്റ്റിലേക്ക് സെൽഫ് ഗോൾ വഴങ്ങേണ്ടി വന്നത്.
വീണ്ടും മത്സരത്തിൽ പുറകിലായതോടെ സമനില പോർച്ചുഗൽ വീണ്ടും മികച്ച ശ്രമം നടത്തിയെങ്കിലും ലൂക്കാസിലൂടെ അർജന്റീന മൂന്നാം ഗോളും പോർച്ചുഗലിന്റെ വലയിൽ എത്തിക്കുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ അർജന്റീന ടൂർണമെന്റിൽ മൂന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു.
#Futsal 🏆#Finalissima2026 La Selección superó a 3 a 1 a Portugal y subirá al podio del torneo organizado por @CONMEBOL y @UEFA. Leandro Altamirano, Lucas Bolo Alemany, con ayuda rival, y otra vez el capitán, convirtieron los tantos del equipo de Matías Lucuix. 📰 https://t.co/OXFLpdOjOt ¡Vamos #Argentina! ¡Vamos los pibes!
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) November 8, 2026
അതേസമയം ടൂർണമെന്റിൽ ചാമ്പ്യന്മാരായത് സ്പെയ്ൻ ആയിരുന്നു. കലാശ പോരാട്ടത്തിൽ ബ്രസീലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്പെയ്ൻ കിരീടം ചൂടിയത്. സ്പാനിഷ് പടയുടെ ആദ്യ ഫുട്സൽ ഫൈനലിസിമ കിരീട നേട്ടമാണിത്.

റിയോ ഡി ജനീറയിൽ നടന്ന ഫൈനലിൽ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ആദ്യപകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിൽ ജോൺ കാസ്റ്റഗോൺ ആണ് സ്പാനിഷ്പടക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. സെസിലിയോയിലൂടെ സ്പെയ്ൻ രണ്ടാം ഗോളും നേടി. അന്റോണിയോ പെരസ് സ്പെയിനിന് വേണ്ടി മൂന്നാം ഗോളും നേടിയതോടെ ബ്രസീലിന്റെ പതനം പൂർത്തിയായി.
Content Highlight: Argentina wins bronze medal at 2026 Futsal Finalissima
