2026ലെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിലെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ അര്‍ജന്റൈന്‍ താരം നാഹുവല്‍ മോളീനക്ക് ഏര്‍പ്പെടുത്തിയിരുന്ന ശിക്ഷയില്‍ ഫിഫ ഇളവ് അനുവദിച്ചതായി അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍.

സ്‌പെയിനിനെതിരായ ഫൈനലിലെ വഴക്കിനെ തുടര്‍ന്ന് അര്‍ജന്റീന താരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫിനും പിഴയും സസ്‌പെന്‍ഷനും ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ അര്‍ജന്റീന നല്‍കിയ അപ്പീലിലാണ് റോമയുടെ ഇടത് ബാക്കായ മോളീനക്ക് ചെറിയ ഇളവ് അനുവദിച്ചത്. മൊളീനയുടെ ഒമ്പത് മത്സര വിലക്ക് നാലായും പിഴത്തുക 90,000 ഡോളറില്‍ നിന്നും 60,000 ഡോളറായും കുറച്ചു.

നഹുവല്‍ മോളീന- Photo: Into The Calderon

അതേസമയം ലിയാന്‍ഡ്രോ പരേഡസിന്റെ 10 മത്സര സസ്‌പെന്‍ഷന്‍ 90,000 ഡോളര്‍ പിഴ, തിയാഗോ അല്‍മേഡയുടെ ഒരു മത്സര വിലക്ക് 30,000, ഡോളര്‍ പിഴ. ഒഫീഷ്യല്‍ റോബര്‍ട്ടോ അയാലയുടെ മൂന്നു മത്സര വിലക്ക്, 30,000 പിഴ എന്നിവയില്‍ മാറ്റം വരുത്തിയിട്ടില്ല.

2026ലെ കലാശപ്പോരാട്ടത്തില്‍ സ്‌പെയ്‌നിനോട് പരാജയപ്പെട്ട് അര്‍ജന്റീനക്ക് കിരീടം നഷ്ടമാവുകയായിരുന്നു. ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീനയെ വീഴ്ത്തിയാണ് സ്പെയ്ന്‍ ചാമ്പ്യന്മാരായത്.

മത്സരത്തിന്റെ നിശ്ചിത സമയത്തില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലായിരുന്നു സ്‌പെയ്‌നിന്റെ ഏക ഗോള്‍ പിറന്നത്. ഫെറാന്‍ ടോറസിന്റെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു സ്പാനിഷ് പട കിരീടം കൈപ്പിടിലാക്കിയത്. അര്‍ജന്റീനയുടെ പോസ്റ്റില്‍ നിന്നും നിക്കോ വില്യംസ് നല്‍കിയ ഒരു തകര്‍പ്പന്‍ ഹെഡര്‍ പാസില്‍ നിന്നും ടോറസ് ലക്ഷ്യം കാണുകയായിരുന്നു.

Content Highlight: The Argentine Football Federation has stated that FIFA has granted a reduction in the sanction imposed on Argentine player Nahuel Molina for a breach of discipline