ന്യൂസിലാന്‍ഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. വെല്ലിങ്ടണിലെ റീജിയണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് സ്റ്റേണ് നിയമപ്രകാരം നാല് റണ്‍സിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു.
മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 41 ഓവറില്‍ 134 ന് ഓള് ഔട്ട് ആയി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്സ് 113 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കെ മഴ വീണ്ടും വില്ലനായി എത്തുകയായിരുന്നു. ഒടുവില്‍ ഡക്ക് വര്‍ത്ത് ലൂയിസ് കണക്കുകള്‍ പ്രകാരം വിജയലക്ഷ്യം 26 ഓവറില്‍ 110 റണ്‍സാക്കി ചുരുക്കിയതോടെ ഇന്ത്യ വിജയം നേടുകയായിരുന്നു.
India prevail over New Zealand in a thrilling encounter in Wellington to go 2-0 up in the ODI series 🙌 📝: https://t.co/VW3l4wB6cm https://t.co/8ViW0jHxQ5
— ICC (@ICC) November 7, 2026
ഇന്ത്യയ്ക്ക് വേണ്ടി 28 പന്തില്‍ 23 റണ്‍സ് നേടിയാണ് സൂപ്പര്‍ താരം രോഹിത് ശര്‍മ മടങ്ങിയത്. രണ്ട് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെയാണ് താരം സ്കോര്‍ ചെയ്തത്. ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ. ന്യൂസിലാന്‍ഡിനെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമാകാനാണ് രോഹിത്തിന് സാധിച്ചത്.
Rohit Sharma picks the length early and muscles it over the mid-wicket boundary! 👊 Watch the HERO VIDA India Tour of New Zealand, 2nd ODI, LIVE NOW on Sony Sports Network TV channels, Sony Vizha & Sony LIV. #SonySportsNetwork #SonyVizha #SonyLIV #NZvIND https://t.co/Ivrrhu7QpX
— Sony Sports Network (@SonySportsNetwk) November 7, 2026
ന്യൂസിലാന്‍ഡിനെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരങ്ങള്‍
(താരം, ഇന്നിങ്സ്, സിക്സുകള്‍ എന്ന ക്രമത്തില്‍)
രോഹിത് ശര്‍മ (ഇന്ത്യ) – 34 – 51
ഷാഹിദ് അഫ്രീദി (പാകിസ്ഥാന്) – 35 – 50
ക്രിസ് ഗെയ്ല് (വെസ്റ്റ് ഇന്‍ഡീസ്) – 28 – 45
സനത് ജയസൂര്യ (ശ്രീലങ്ക) – 45 – 41
അതേസമയം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുലുമാണ്. അയ്യര്‍ 30 റണ്‍സും രാഹുല്‍ പുറത്താവാതെ 26 റണ്‍സുമാണ് നേടിയത്. മുന്നായകന് രോഹിത് ശര്‍മ 23 റണ്‍സ് നേടി.
104 പന്തില്‍ 55 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ് ന്യൂസിലാന്‍ഡ് നിരയില്‍ പൊരുതിനിന്നത്. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ 31 റണ്‍സും നേടി.
ഇന്ത്യന്‍ ബൗളിങ്ങില്‍ നാല് വിക്കറ്റ് നേടി ഗുര്‍ണൂര്‍ ബ്രാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഔഖിബ് നബി, അക്സര്‍ പട്ടേല്‍, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
രണ്ടാം മത്സരവും വിജയിച്ചതോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ത്തിന് മുന്നിലാണ്. നവംബര്‍ 10നാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.
Content Highlight: Rohit Sharma Surpass Shahid Afridi In A Great Record In ODI
