ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പ്രചാരണ രീതിയായ ‘ചായ് പേ ചര്‍ച്ച’
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനുകരിക്കുന്നുവെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ എന്‍. രാമചന്ദ്ര റാവു.
തെറ്റായ പ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും പൊതുജനങ്ങളില്‍ എത്തിക്കുന്നതിനാണ് രാഹുല്‍ ഗാന്ധി ഈ മാതൃക പിന്തുടരുന്നതെന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞു. 2014-ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുമായി നേരിട്ട് സംവദിക്കാനും, അവരുടെ പരാതികള്‍ കേള്‍ക്കാനും, വികസന കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ചായ് പേ ചര്‍ച്ച’ എന്ന ആശയം ആദ്യമായി കൊണ്ടുവന്നതെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പൊതുജനങ്ങളെ സമീപിക്കാന്‍ പുതിയ ആശയങ്ങളോ തന്ത്രങ്ങളോ ഇല്ലാത്തതുകൊണ്ടാണ് അവര്‍ ഈ രീതി കടമെടുത്തതെന്നാണ് ബി.ജെ.പി നേതാക്കളുടെ വാദം.
പൗരന്മാരെ ശാക്തീകരിക്കാനും വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് മോദി ഈ ഫോര്‍മാറ്റ് ഉപയോഗിച്ചതെന്നും എന്നാല്‍ ജനങ്ങളില്‍ ആശങ്ക പരത്താനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നതെന്നും റാവു വാദിച്ചു. രാജ്യത്തെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ വിശ്വസിക്കുന്നില്ലെന്നും എന്നാലും വെറുതെ യോഗങ്ങള്‍ നടത്തി തെറ്റായ ആഖ്യാനങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും റാവു പറഞ്ഞു.
സ്വന്തം പാര്‍ട്ടി നേതാക്കള്‍ പോലും രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരിയിലും മറ്റ് ആരോപണങ്ങളിലും വിശ്വസിക്കുന്നില്ലെന്നും അമിത് ഷാ രാജ്യത്തിനൊപ്പമാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം വാദിച്ചു.
ആലുകള്ക്ക് ബി.ജെ.പിയില്‍ വിശ്വാസമുണ്ടെന്നതിന്റെ ഉദാഹരണമാണ് പാര്‍ട്ടി ഒന്നിന് പിറകെ ഒന്നായി തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതെന്നും ബി.ജെ.പി നേതാവ് വാദിച്ചു. ദീപാവലിക്ക് മുന്നോടിയായി രാഹല്‍ ഗാന്ധിയുടെ വസതിയില്‍ മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ചായസത്ക്കാരം സംഘടിപ്പിച്ചിരുന്നു പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.
Content Highlight: Rahul Gandhi is copying the Prime Minister’s ‘Chai Pe Charcha’: Telangana BJP
