ഹിന്ദു മിത്തോളജിയിലെ എപ്പിക്കുകളിലൊന്നായ രാമായണം സിനിമയാക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ ഓം റൗട്ട് സംവിധാനം ചെയ്ത ആദി പുരുഷ് പോലെ ഒരു പാതി വെന്ത പരീക്ഷണത്തിനായിരിക്കും നിതിഷ് തിവാരിയും മുതിരുക എന്നായിരുന്നു ഭൂരിഭാഗം പേരും പ്രതീക്ഷിച്ചിരുന്നത്. ഇതോടൊപ്പം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായിട്ടായിരിക്കും നമിത് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന രാമായണ ഒരുക്കുന്നത് എന്ന വാര്‍ത്ത വന്നതോടെ ചിത്രം പരാജയമാകുമെന്നും പലരും വിലയിരുത്തിയിരുന്നു.

രാമായണ. Photo: X.com

എന്നാല്‍ മുന്‍ധാരണകളെയെല്ലാം അസ്ഥാനത്താക്കി കൊണ്ട് ഹോളിവുഡ് നിലവാരമുള്ള ദൃശ്യവിരുന്നായിരുന്നു രാമായണ പാര്‍ട്ട് വണ്‍ റൈസ് ഓഫ് എ ലെജന്‍ഡ് ഒരുക്കിയത്. സിനിമ കാണാനെത്തുന്നവര്‍ക്ക് പരിചിതമായ കഥയെ കൃത്യമായ അവതരണത്തോടെയും മേക്കിങ്ങോടെയും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സാക്കി മാറ്റുകയായിരുന്നു. ഇതോടെ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

സൗത്ത് ഇന്ത്യയില്‍ ചിത്രത്തിന് വന്‍ മത്സരം നല്‍കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത സീന്‍ രംഗത്തുണ്ട്. സൂര്യ നായകനായ സീനിന് തെലുങ്ക് ബോക്‌സ് ഓഫീസിലടക്കം മികച്ച കളക്ഷനാണ് ലഭിക്കുന്നത്. എന്നാല്‍ ദിനംപ്രതി സീനിന് മേല്‍ വ്യക്തമായ ആധിപത്യമാണ് രാമായണ സൃഷ്ടിക്കുന്നത്. ഇപ്പോഴിതാ റിലീസ് ചെയ്ത ആദ്യ നാല് ദിനത്തില്‍ സൗത്ത് ഇന്ത്യയില്‍ നിന്നും മാത്രമായി ചിത്രം 124 കോടിയാണ് നേടിയിരിക്കുന്നത്.

സൗത്ത് ഇന്ത്യയില്‍ രാമായണയ്ക്ക് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരിക്കുന്നത് കര്‍ണാടകയില്‍ നിന്നുമാണ്. 56 കോടിയോളമാണ് ചിത്രം ഈ നാല് ദിവസത്തിനുള്ളില്‍ സാന്‍ഡല്‍വുഡില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. തെലങ്കാന ആന്ധ്ര ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രത്തിന് 38 കോടിയോളമാണ് ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും 15 കോടി നേടിയപ്പോള്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും രാമായണയ്ക്ക് ലഭിച്ചത് 14 കോടിയാണ്.

രാമായണ. Photo: X.com

രാമായണയുടെ വന്‍ കുതിപ്പോടെ ഭീഷണിയിലായിരിക്കുന്നത് ധുരന്ധറിന്റെ റെക്കോഡാണ്. സൗത്ത് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന നോണ്‍-സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ ആദ്യസ്ഥാനത്തുള്ളത് ധുരന്ധര്‍ 2 ആണ്. 303 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളതാകട്ടെ 296 കോടിയുമായി അവതാര്‍ 2വും. കഴിഞ്ഞ ദിവസം മണിക്കൂറില്‍ ഒന്നര ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ഒരു മണിക്കൂറിനുള്ളില്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ലിസറ്റില്‍ ഒന്നാമതെത്താന്‍ രാമായണയ്ക്ക് സാധിക്കും.

Content Highlight: Ramayana gets masssive collection from South Indian Box office