തിരുവനന്തപുരം: പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനിടെ രണ്ട് പേര്‍ക്ക് വെട്ടേറ്റു. സംഭവത്തില്‍ അഞ്ച് പേരെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 9.30ന് വട്ടപ്പാറ ജൂബിലി നഗറിലാണ് സംഭവം നടന്നത്. സി.പി.ഐ നേതാവ് വിനോദ്, വിപിന്‍ എവര്‍സണ്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.
വിനോദിന്റെ ബന്ധു വിജയരാജിന്റെ വീടിനടുത്ത് വിപിനും കൂട്ടുകാരും പടക്കം പൊട്ടിച്ചതാണ് തര്‍ക്കത്തിന് കാരണം. വീട്ടില്‍ പശുക്കള്‍ ഉള്ളതിനാല്‍ ഇത് പൊലീസിനെ അറിയിക്കണമെന്ന് വിജയരാജ് വിനോദിനോട് പറഞ്ഞിരുന്നു.
സ്ഥലത്തെത്തിയ വിനോദ് വാളുമായി വീട്ടില്‍ കയറി വിപിനെ വെട്ടിയതായി പൊലീസ് പറഞ്ഞു. ഇതിനിടെ വിപിനൊപ്പം ഉണ്ടായിരുന്നവര്‍ വിനോദിനെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വിനോദ് സ്വകാര്യ ആശുപത്രിയിലും വിപിന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
വിനോദിന് വെട്ടേറ്റ കേസില്‍ മൂന്ന് പേരെയും വിപിന്‍ വെട്ടേറ്റ കേസില്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്തു.
Content Highlight: Violent clash over bursting firecrackers in Karakulam that resulted in two people sustaining inuries.
