സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ 18 അംഗങ്ങളടങ്ങുന്ന സ്‌ക്വാഡാണ് കെ.സി.എ (കേരള ക്രിക്കറ്റ് അസോസിയേഷന്‍) പുറത്ത് വിട്ടത്. കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങള്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. രോഹന്‍ കുന്നുമ്മല്‍, അസറുദ്ദീന്‍ എന്നീ മികച്ച താരങ്ങള്‍ക്കൊപ്പം ജലജ് സക്‌സേനയും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
അതേസമയം സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ടീമിനൊപ്പം ചേര്‍ന്നത് കേരളത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും.ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരക്ക് ശേഷം ടി-20 ഫോര്‍മാറ്റില്‍ ഇടവേളയുള്ളതിനാലാണ് സഞ്ജു കേരള ടീമിനൊപ്പം ചേര്‍ന്നത്. ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ടി-20 പരമ്പര ഡിസംബര്‍ 22നാണ് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജു പൂര്‍ണമായും ഈ ടൂര്‍ണമെന്റിന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തന്റെ സ്ഥാനം നിലനിര്‍ത്താനാകും സഞ്ജു ലക്ഷ്യം വെക്കുന്നത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീം
സഞ്ജു വി. സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍, ഗോവിന്ദ് ദേവ് ഡി. പൈ, കൃഷ്ണ ദേവന്‍ ആര്‍.ജെ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, നിഖില്‍ എം., വിഘ്നേഷ് പുത്തൂര്‍, ബിജു നാരായണന്‍ എന്‍, കാര്‍ത്തിക് ബി. നായര്‍, വൈശാഖ് ചന്ദ്രന്‍, ആസിഫ് കെ.എം, നിധീഷ് എം.ഡി, ഷറഫുദ്ദീന്‍ എന്‍.എം, ജലജ് സക്‌സേന.
Kerala announces its squad for the Syed Mushtaq Ali Trophy 2026/27, with Sanju Samson leading the side. A new campaign, a new challenge, and one goal make Kerala proud! #KeralaCricket #SyedMushtaqAliTrophy #SMAT2026 #TeamKerala https://t.co/OMVhCLHNMX
— KCA (@KCAcricket) November 10, 2026
നവംബര്‍ 14 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി നടക്കുന്നത്. ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം അസം, ആന്ധ്രപ്രദേശ്, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, ത്രിപുര എന്ന ടീമുകളും കേരളത്തിന്റെ ഗ്രൂപ്പിലുണ്ട്.
ചരിത്രത്തില്‍ ഇതുവരെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം കേരളത്തിന്റെ മണ്ണിലെത്തിയിട്ടില്ല. 2021ലും 2023ലും ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയതാണ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ഏറ്റവും പ്രകടനം പ്രകടനം. ഇത്തവണ സഞ്ജുവിന്റെ ചിറകിലേറി കേരളം കന്നി കിരീടം സ്വന്തമാക്കുമോയെന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.
അതേസമയം ന്യൂസിലാന്‍ഡിനെത്തിരെയുള്ള ടി-20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 33 പന്തില്‍ നിന്നും 67 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. എട്ട് ഫോറുകളും നാല് സിക്സുമാണ് മലയാളി താരം അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് വേണ്ടിയും സഞ്ജു മിന്നും പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Kerala team for Syed Mushtaq Ali Trophy announced; Sanju named captain
