ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയാണ് നടി ലെന ചലച്ചിത്ര മേഖലയിലേക്കെത്തുന്നത്. 2011ൽ രാജേഷ് പിള്ളയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലെ വേഷം കരിയറിൽ വഴിത്തിരിവായി. കന്യക ടാക്കീസ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനും നടി അർഹയായി. റെജിൻ എസ്. ബാബു സംവിധാനം ചെയ്യുന്ന ബൗമയാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ.
ബൗമ എന്ന ചിത്രത്തെ പറ്റിയും അത് തെരഞ്ഞെടുക്കാനുള്ള കാരണത്തെ പറ്റിയും നടൻ വിനീതിനെക്കുറിച്ചും സംസാരിക്കുകയാണ് താരം. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിലാണ് നടി സംസാരിച്ചത്.
‘ആക്ച്വലി ഒരുപാട് ഓവർ വർക്ക് ചെയ്യണ്ടെന്ന് തീരുമാനിച്ചു, കാരണം എനിക്കിപ്പോൾ ഒരു ഫാമിലി ലൈഫുണ്ട്. മുമ്പ് എനിക്ക് അതുണ്ടായിരുന്നില്ല. പ്യുർ വർക്ക്ഹോളിക്കായിരുന്നു. അന്ന് ഞാൻ സിംഗിളായിരുന്നു. എനിക്ക് വേറൊന്നും ഫോക്കസ് ചെയ്യാനുണ്ടായിരുന്നില്ല. ഇപ്പോൾ മൾട്ടിപ്പിൾ ഡൈമെൻഷൻസുണ്ട് എന്റെ ക്യാരക്ടറിന്.
പുതിയ ബുക്സ് റെഡിയായിക്കൊണ്ടിരിക്കുന്നു. എന്റർപ്രെന്യൂർഷിപ്പിന്റെ കാര്യങ്ങൾ നടക്കുന്നുണ്ട്. അപ്പോൾ മൾട്ടിപ്പിൾ ഡൈമെൻഷൻസിൽ ഒന്ന് എക്സ്പാൻഡ് ചെയ്ത് തുടങ്ങിയതുകൊണ്ടും സെലക്ടീവായി സിനിമകൾ ചെയ്യുന്നതിൽ കോൺഷ്യസായി. മലയാള സിനിമയിൽ കുറെ നാളായിട്ട് ത്രില്ലർ ജോണർ മലയാളികൾക്ക് തന്നെ മടുത്തു. ആ ഒരു ഡൈമെൻഷനിൽ നിന്നും മാറിയിട്ട് ഈ സിനിമയിൽ റിയാലിറ്റിയുണ്ട് എന്നാൽ അതേസമയം സിനിമാറ്റിക്കായിട്ടുള്ള മൊമൻസുണ്ട്.

ലെന.വിനീത്.Photo.Facebook.com
നമ്മൾ വളരെ കോമണായിട്ട് കാണുന്ന കാഴ്ചകളല്ല ഈ സിനിമയിൽ കാണാൻ പോകുന്നത്. അത് തന്നെയായിരുന്നു സിനിമയിലെ ഏറ്റവും ഇൻട്രസ്റ്റിങ് പോയിന്റ്. ഇതിലെ കാസ്റ്റിങ്ങും വളരെ രസകരമായി തോന്നിയിരുന്നു. ഇരുപത്തൊൻപതോ മുപ്പതോ വർഷമായി ഞാൻ സിനിമയിലുണ്ട്. എനിക്ക് വിനീതേട്ടന്റെ കൂടെ അഭിനയിക്കണമെന്നുണ്ടായിരുന്നു. ഇത്രയും വർഷത്തിനിടയിൽ വിനീതേട്ടന്റെ കൂടെ അഭിനയിക്കാൻ ചാൻസ് കിട്ടിയിട്ടില്ലെന്ന് പറയുമ്പോൾ അതൊരു സ്ട്രൈക്കിങ്ങായിരുന്നു. ഒരു എവർഗ്രീൻ ആക്ടറാണ് അദ്ദേഹം,’ നടി പറഞ്ഞു.
അദ്ദേഹം ഏത് റോൾ ചെയ്താലും എല്ലാവർക്കും അദ്ദേഹത്തെ വളരെ ഇഷ്ടമാണെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് ഒരു ഗ്രേറ്റ് എക്സ്പീരിയൻസായിട്ടാണ് താൻ കാണുന്നതെന്നും നടി വ്യക്തമാക്കി. ഒരുപാട് കാര്യങ്ങൾ അറിയാവുന്ന ഒരു അഭിനേതാവ് എന്നതിലുപരി ഡാൻസർ എന്ന നിലക്കും ഇമോഷൻസിനെ ഫിൽറ്റർ ചെയ്ത് എടുത്തിട്ടുള്ള വ്യക്തിയും ഒരു നല്ല സഹ അഭിനേതാവ് കൂടിയാണ് അദ്ദേഹമെന്നും നടി കൂട്ടിച്ചേർത്തു.
മിസ്റ്ററി- ത്രില്ലർ പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി, ജാഫർ ഇടുക്കി, മണിക്കുട്ടൻ, വിനീത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ക്രിസ്റ്റോ സേവ്യറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അറ്റൂസ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നവംബർ 12നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.
Content Highlight: Actress Lena stated that since she had a family life then, she had decided not to do too many movies.
