തൊടുപുഴ: മൂന്നാറില്‍ പ്രശ്‌നമുണ്ടാക്കുന്നത് കൈയ്യേറ്റം തൊഴിലായെടുത്തവരാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍. തൊടുപുഴയില്‍ ചേരുന്ന സി പി ഐ നേതൃയോഗത്തില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശം സംബന്ധിച്ച തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യം. കൈയ്യേറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും വെളിയം വ്യക്തമാക്കി.