ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് ഭീഷണിയാവുക ആ പ്രോട്ടിയാസ് താരം: വരുണ്‍ ആരോണ്‍
Cricket
ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് ഭീഷണിയാവുക ആ പ്രോട്ടിയാസ് താരം: വരുണ്‍ ആരോണ്‍
ഫസീഹ പി.സി.
Saturday, 21st February 2026, 3:13 pm

2026 ടി – 20 ലോകകപ്പില്‍ ഇനി സൂപ്പര്‍ 8 പോരാട്ടങ്ങളുടെ കാലമാണ്. ഇന്ന് (ഫെബ്രുവരി 21) നടക്കുന്ന ന്യൂസിലാന്‍ഡ് – പാകിസ്ഥാന്‍ മത്സരത്തോടെയാണ് ഈ പോരാട്ടങ്ങള്‍ക്ക് തിരിതെളിയുന്നത്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് ഇതിന്റെ വേദി.

നാളെ ഫെബ്രുവരി 22ന് ഇന്ത്യയും കളത്തിലെത്തുന്നുണ്ട്. സൗത്ത് ആഫ്രിക്കക്കയാണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ 8 മത്സരത്തിലെ എതിരാളികള്‍. ഇപ്പോള്‍ ഈ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍. പ്രോട്ടിയാസ് പേസര്‍ മാര്‍കോ യാന്‍സന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് വലിയ വെല്ലുവിളിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വരുണ്‍ ആരോണ്‍. Photo: Sportstar/x.com

യാന്‍സെന്‍ ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാനായാല്‍ ഇഷാന്‍ കിഷനും അഭിഷേകിനും എല്ലാം എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു വരുണ്‍ ആരോണ്‍.

‘സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാരില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ഭീഷണി ഉയര്‍ത്തുക മാര്‍കോ യാന്‍സനായിരിക്കും. പിച്ചില്‍ നിന്ന് പന്ത് ടേണ്‍ ചെയ്യിക്കാനുള്ള കഴിവ് അവനുണ്ട്.

ഇത് ഇന്ത്യന്‍ ഓപ്പണര്‍മാരായ ഇഷാന്‍ കിഷനെയും അഭിഷേക് ശര്‍മയെയും പ്രതിരോധത്തിലാക്കിയേക്കാം. ഇരുവരും മികച്ച താരങ്ങളാണ്. എന്നാല്‍, യാന്‍സന്‍ ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാന്‍ ഇരുവര്‍ക്കും സാധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും,’ വരുണ്‍ ആരോണ്‍ പറഞ്ഞു.

മാർകോ യാൻസനും അഭിഷേക് ശർമയും ഇഷാൻ കിഷനും . Photo: Crictracker/x.com

ലോകകപ്പില്‍ ഇഷാന്‍ മികച്ച ഫോമിലാണ്. താരം നാല് ഇന്നിങ്‌സില്‍ 176 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് അര്‍ധ സെഞ്ച്വറികളാണ് താരം ഇതുവരെ അടിച്ചത്. അതേസമയം, അഭിഷേകിന് ഇതുവരെ റണ്‍സൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മൂന്ന് മത്സരങ്ങളില്‍ ഇറങ്ങിയ താരം എല്ലാ മത്സരത്തിലും ഡക്കായി മടങ്ങുകയായിരുന്നു.

Content Highlight: Varun Aaron says Marco Jansen will be a threat to Indian openers in first super 8 clash of India in T20 World Cup

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി