കണ്ണൂര്‍:ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ കാര്‍ അപകടത്തില്‍പെട്ട് വത്സന്‍ തില്ലങ്കേരിക്കടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. തലശ്ശേരി ആറാം മൈലില്‍ വെച്ചാണ് വാഹനം അപകടത്തില്‍പെട്ടത്.
തില്ലങ്കേരിയെയും കൂടെയുണ്ടായിരുന്ന അരുണിനേയും തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
കൊല്ലത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ രാവിലെ വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനില്‍ പോകവെയായിരുന്നു വാഹനം അപകടത്തില്‍പ്പെട്ടത്.
