അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ അര്‍ധ സെഞ്ച്വറിയടിച്ച് ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി. ഇംഗ്ലണ്ടിന് എതിരെയുള്ള മത്സരത്തില്‍ 32 പന്തുകള്‍ നേരിട്ടാണ് താരത്തിന്റെ ഫിഫ്റ്റി. ഇത് താരത്തിന്റെ ടൂര്‍ണമെന്റിലെ നാലാമത്തെ അര്‍ധ സെഞ്ച്വറിയാണ്.
അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ അര്‍ധ സെഞ്ച്വറിയടിച്ച് ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി. ഇംഗ്ലണ്ടിന് എതിരെയുള്ള മത്സരത്തില്‍ 32 പന്തുകള്‍ നേരിട്ടാണ് താരത്തിന്റെ ഫിഫ്റ്റി. ഇത് താരത്തിന്റെ ടൂര്‍ണമെന്റിലെ നാലാമത്തെ അര്‍ധ സെഞ്ച്വറിയാണ്.
മത്സരത്തില്‍ ഇതുവരെ വൈഭവിന്റെ പന്തില്‍ നിന്ന് മൂന്ന് സിക്‌സുകളും ആറ് ഫോറുകളുമാണ് പിറന്നത്. 156.25 സ്ട്രിക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന താരം നിലവില്‍ 34 പന്തില്‍ 55 റണ്‍സാണ് എടുത്തത്.

വൈഭവ് സൂര്യവംശി. Photo: BCCI/x.com
വൈഭവിനൊപ്പം ക്രീസില്‍ ക്യാപ്റ്റന്‍ ആയുഷ് മാഹ്ത്രെയുമാണ് ക്രീസിലുള്ളത്. താരം 25 പന്തില്‍ 31 റണ്‍സാണ് ഇതുവരെ സ്‌കോര്‍ ചെയ്തത്. താരത്തിന്റെ ഇന്നിങ്സിലുള്ളത് ഒരു സിക്സും അഞ്ച് ഫോറുമാണ്. ഇതുവരെ വൈഭവും മാഹ്‌ത്രെയും ചേര്‍ന്ന് 70 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.
12 ഓവറുകള്‍ പിന്നിടുമ്പോള്‍ മത്സരത്തില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്തിട്ടുണ്ട്. ഉപനേരായ ഹൈദരാബാദി മലയാളി ആരോണ്‍ ജോര്‍ജിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 11 പന്തില്‍ ഒമ്പത് റണ്‍സ് എടുത്താണ് താരം മടങ്ങിയത്. ഇന്ത്യന്‍ സ്‌കോര്‍ 20 റണ്‍സില്‍ നില്‍ക്കേയാണ് താരത്തിന്റെ മടക്കം.
A strong start in the final as Vaibhav Sooryavanshi gets to a 32-ball 5️⃣0️⃣ 👏
He also brings up a 50-run partnership with captain Ayush Mhatre 👌
India U19 are 89/1 after 11 overs.
Updates ▶️ https://t.co/hisult7mtv#U19WorldCup pic.twitter.com/DKly0D04T4
— BCCI (@BCCI) February 6, 2026
ഇംഗ്ലണ്ടിനായി അലക്‌സ് ഗ്രീനാണ് വിക്കറ്റ് വീഴ്ത്തിയത്.
അതേസമയം, ആറാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ തങ്ങളുടെ പത്താം ഫൈനലില്‍ കളിക്കുന്നത്. ഇംഗ്ലണ്ടാവട്ടെ രണ്ടാം കിരീടനേട്ടത്തിലേക്കാണ് കണ്ണുവെക്കുന്നത്.
ആരോണ്‍ ജോര്‍ജ്, വൈഭവ് സൂര്യവംശി, ആയുഷ് മാഹ്‌ത്രെ (ക്യാപ്റ്റന്‍), വിഹാന്‍ മനോജ് മല്‍ഹോത്ര, അഭിഗ്യാന്‍ കുണ്ഡു (വിക്കറ്റ് കീപ്പര്‍), വേദാന്ത് അല്‍പേഷ്‌കുമാര്‍ ത്രിവേദി, ആര്‍. എസ്. അംബരീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍.
ബെന്‍ ഡോക്കിന്‍സ്, ജോസഫ് മൂര്‍സ്, ബെന്‍ മെയ്സ്, തോമസ് റെവ (ക്യാപ്റ്റന്‍), കാലേബ് മാത്യു ഫാല്‍ക്കണര്‍,
റാല്‍ഫി ആല്‍ബര്‍ട്ട്, ഫര്‍ഹാന്‍ അഹമ്മദ്, സെബാസ്റ്റ്യന്‍ മോര്‍ഗന്‍, ജെയിംസ് മിന്റോ, മാന്നി ലംഡെന്‍, അലക്‌സ് ഗ്രീന്‍.
Content Highlight: Vaibhav Suryavanshi score half century against England in U19 World Cup