ഐ.പി.എല്‍ 2026ല്‍ അപരാജിതരായി കുതിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ ദിവസം നടന്ന മൂന്നാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെയും തോല്‍പ്പിച്ച് ടീം ഹാട്രിക്ക് വിജയം സ്വന്തമാക്കിയിരുന്നു.
ഐ.പി.എല്‍ 2026ല്‍ അപരാജിതരായി കുതിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ ദിവസം നടന്ന മൂന്നാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെയും തോല്‍പ്പിച്ച് ടീം ഹാട്രിക്ക് വിജയം സ്വന്തമാക്കിയിരുന്നു.
ആര്‍. ആറിന്റെ സെക്കന്റ് ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 27 റണ്‍സിനായിരുന്നു പിങ്ക് ആര്‍മിയുടെ വിജയം. മഴ മൂലം 11 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഓപ്പണര്‍മാരായ യശസ്വി ജെയ്സ്വാളും വൈഭവ് സൂര്യവംശിയും നല്‍കിയ വെടിക്കെട്ട് തുടക്കമാണ് ടീമിന് മികച്ച സ്‌കോറും പിന്നീടും വിജയവും സമ്മാനിച്ചത്.

യശസ്വി ജെയ്സ്വാളും വൈഭവ് സൂര്യവംശിയും. Photo: Cricketopia/x.com
മത്സരത്തില്‍ പവര്‍പ്ലേയില്‍ ജെയ്സ്വാളും വൈഭവും കൂടി മുംബൈയ്ക്ക് എതിരെ നേടിയത് 59 റണ്‍സാണ്. തുടര്ന്നും ഇരുവരും തങ്ങളുടെ ബാറ്റിങ് തുടര്‍ന്നു. സ്‌കോര്‍ ബോര്‍ഡിലേക്ക് 80 റണ്‍സ് ചേര്‍ത്തതിന് ശേഷമായിരുന്നു ഈ സഖ്യം പിരിഞ്ഞത്.
വൈഭവ് തിരികെ നടന്നതോടെയാണ് ഈ ജോഡിക്ക് വേര്‍പിരിയേണ്ടി വന്നത്. 14 പന്തില്‍ 39 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
ഇതോടെ ഈ സീസണിലെ ഒരു അപൂര്‍വ നേട്ടം ജെയ്സ്വാള്‍ – വൈഭവ് ജോഡിയ്ക്ക് നിലനിര്‍ത്താനായി. ഈ സീസണില്‍ ഇതുവരെ പവര്‍പ്ലേയില്‍ പുറത്താകാതെ ഏക ഓപ്പണിങ് ജോഡി എന്ന നേട്ടമാണിത്. മറ്റെല്ലാ ടീമിലെയും ഓപ്പണര്‍മാര്‍ പല മത്സരങ്ങളിലും ആദ്യ ആറ് ഓവറില്‍ തന്നെ പുറത്തായപ്പോള്‍ രാജസ്ഥാന്‍ ഓപ്പണര്‍ മൂന്ന് മത്സരങ്ങളിലും പിടിച്ച് നിന്നു.
ജെയ്സ്വാളും വൈഭവും പവര്‍പ്ലേയില്‍ പിടിച്ച് നിന്നപ്പോള്‍ ഈ സീസണില്‍ ഒരു വിക്കറ്റ് പോലും നഷ്ടമാവാത്ത ഏക ടീമായി രാജസ്ഥാന്‍ മാറി. 19ാം സീസണില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നഷ്ടമായത് മുന്‍ ചാമ്പ്യന്മാരായ ചെന്നൈയ്ക്കാണ്. മൂന്ന് മത്സരങ്ങളില്‍ എട്ട് തവണയാണ് ചെന്നൈ താരങ്ങള്‍ പവര്‍പ്ലേയില്‍ മാത്രം പുറത്തായത്.

ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾ. Photo: IndianPremierLeague/x.com
തൊട്ട് പിന്നില്‍ സണ്‍റൈസേഴ്സ് ഹൈദെരാബാദാണ്. ഉദയസൂര്യന്മാര്‍ക്ക് ഏഴ് വിക്കറ്റുകളാണ് നഷ്ടമായത്. ആറ് വിക്കറ്റ് നഷ്ടമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് മൂന്നാം സ്ഥാനത്ത്.
(ടീം – മത്സരങ്ങള്‍ – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)
ചെന്നൈ സൂപ്പര്‍ കിങ്സ് – 3 – 8
സണ്‍റൈസേഴ്സ് ഹൈദരാബാദ് – 3 – 7
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 3 – 6
ദല്‍ഹി ക്യാപിറ്റല്‍സ് – 2 – 6
മുംബൈ ഇന്ത്യന്‍സ് – 3 – 5
ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – 2 – 3
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2 – 2
പഞ്ചാബ് കിങ്സ് – 2 – 2
ഗുജറാത്ത് ടൈറ്റന്‍സ് – 2 – 1
രാജസ്ഥാന്‍ റോയല്‍സ് – 3 – 0
Content Highlight: Vaibhav Suryavanshi and Yashasvi Jaiswal are the only unbeaten opening pair in IPL 2026