ഇന്ത്യൻ സംഗീതലോകത്തെ ഇതിഹാസ ഗായിക എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതം സിനിമയാകുന്ന ബയോപിക്ക് അണിയറയിൽ ഒരുങ്ങുകയാണ്. എം.എസ്. സുബ്ബുലക്ഷ്മിയായി നടി രശ്മിക മന്ദാനയാണ് എത്തുന്നത്. എന്നാൽ അഭിനയിക്കുന്ന കഥാപാത്രത്തിനായി പുതിയ കാര്യങ്ങൾ പഠിക്കുകയാണെന്നും മനസിലാകുകയാണെന്നും പറയുകയാണ് നടി രശ്മിക. പാട്ട് അറിയാത്ത തനിക്ക് ആ കഥാപാത്രം ചെയ്യാൻ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നുവെന്നും എന്നാൽ അഭിനയിക്കുമ്പോൾ പാട്ട് അറിയുന്നതായി വെറുതെ അഭിനയിക്കുന്നതിന് പകരം ശരിക്കും പഠിക്കാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു.
പാട്ട് തന്റെ ജീവിതത്തിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത മേഖലയാണെന്നാണ് രശ്മിക പറഞ്ഞു. വീട്ടിൽ പോലും പാട്ട് മൂളാറില്ലെന്നും സംഗീതത്തോട് ഇതുവരെ അകലം പാലിച്ചിരുന്നുവെന്നും താരം പറയുന്നു. എന്നാൽ എം.എസ്. സുബ്ബുലക്ഷ്മിയുടെ കഥാപാത്രം ഏറ്റെടുത്തതോടെ ആ ലോകത്തേക്ക് കടക്കാനുള്ള ആഗ്രഹവും ഉണ്ടായിരിക്കുകയാണെന്നും താരം വ്യക്തമാക്കി.

രശ്മിക മന്ദാന,കമൽഹാസൻ. Photo. Screen Grab/ Youtube
‘എനിക്ക് പാട്ട് അറിയില്ല. ജീവിതത്തിൽ ഇതുവരെ പാടിയിട്ടുമില്ല. വീട്ടിൽ പോലും ഞാൻ പാട്ട് മൂളാറില്ല. ആ ഒരു കാര്യം ഞാൻ ഇതുവരെ എന്നിൽ അടച്ചുവെച്ചിരിക്കുകയായിരുന്നു. പക്ഷേ ഇപ്പോൾ ഈ സിനിമയ്ക്കായി പാട്ട് പഠിക്കണം. വെറുതെ പാടുന്നതായി അഭിനയിക്കുകയല്ല, ശരിക്കും പഠിക്കണം,’ രശ്മിക പറഞ്ഞു.
എം.എസ്. സുബ്ബുലക്ഷ്മിയെപ്പോലെ വലിയൊരു വ്യക്തിയുടെ ജീവിതം സിനിമയാക്കുമ്പോൾ അതിനോടുള്ള ഉത്തരവാദിത്തവും തനിക്ക് ബോധ്യമുണ്ടെന്നും താരം പറയുന്നു. ആദ്യം ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ ഇത്രയും വലിയൊരു വ്യക്തിയുടെ കഥാപാത്രം ചെയ്യാൻ കഴിയുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ അവരുടെ ജീവിതം അടുത്ത തലമുറ അറിയേണ്ടതുണ്ടെന്ന ചിന്തയാണ് സിനിമ ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതെന്നും നടി പറഞ്ഞു.
‘ആദ്യം ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഇത്രയും ശക്തമായൊരു വ്യക്തിത്വത്തെ അവതരിപ്പിക്കാൻ എനിക്ക് കഴിയുമോ എന്നാണ് തോന്നിയത്. അവരുടെ ജീവിതം വളരെ മനോഹരമാണ്. അടുത്ത തലമുറ അറിയേണ്ടതുമാണ്. അപ്പോൾ എന്നിലെ ആഗ്രഹം ഈ കഥാപാത്രം ചെയ്യണമെന്ന് പറഞ്ഞു. പാട്ട് എന്നെ സംബന്ധിച്ച് പുതിയൊരു ലോകമാണ്. അതിലേക്ക് കടക്കാൻ വലിയ കൗതുകമുണ്ട്. എനിക്ക് കഴിയുമോ എന്നറിയില്ല, പക്ഷേ എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും,’ രശ്മിക വ്യക്തമാക്കി.

രശ്മിക മന്ദാന. Photo. Screen Grab/ Youtube
എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതം പറയുന്ന ‘എം.എസ് – എ ലെഗസി ഓൺ സ്ക്രീൻ’ സംവിധാനം ചെയ്യുന്നത് ഗൗതം തിണ്ണനൂരിയാണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
Content Highlight: Actress Rashmika Mandanna to play M.S. Subbulakshmi
