ഗംഭീര പെര്ഫോമറാണെങ്കിലും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് ഇരയാകാറുള്ള നടിയാണ് സായ് പല്ലവി. പ്രേമത്തിലെ മലര് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തുടങ്ങിയ കരിയര്‍ ഇന്ന് ബോളിവുഡ് വരെ എത്തിനില്‍ക്കുകയാണ്. ഓരോ സിനിമയിലും തന്നിലെ പെര്‍ഫോമറെ തേച്ചുമിനുക്കിക്കൊണ്ടാണ് താരം മുന്നോട്ട് പോകുന്നത്.
തനിക്ക് ചെയ്യാന്‍ പറ്റില്ലെന്ന് മറ്റുള്ളവര്‍ പറയുന്ന കഥാപാത്രങ്ങളെല്ലാം ചെയ്ത് വിമര്‍ശിച്ചവരുടെ വായടപ്പിക്കാനുും സായ് പല്ലവിക്ക് സാധിക്കാറുണ്ട്. നവംബറില്‍ തുടര്‍ച്ചയായി രണ്ട് ഗംഭീര പെര്‍ഫോമന്‍സുകള്‍ താരം കാഴ്ചവെച്ചു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായ രാമായണയില്‍ സീതയായി കൈയടക്കമുള്ള പ്രകടനമായിരുന്നു സായ്യുടേത്.

സായ് പല്ലവി Photo: Screen grab/ Divo Music
പിന്നാലെ എത്തിയ ഓ.എമ്മില്‍ ആദ്യാവസാനം നിറഞ്ഞുനിന്നത് സായ് പല്ലവിയാണ്. മലയാളികളുടെ സ്വന്തം മമ്മൂട്ടിയും തമിഴ് സൂപ്പര്‍താരം ധനുഷും ഉണ്ടായിട്ടും സിനിമ മുഴുവന്‍ തൂക്കിയത് സായ് അവതരിപ്പിച്ച നിത്യ റെഡ്ഡി എന്ന കഥാപാത്രമാണ്. ഇപ്പോഴിതാ ഓ.എമ്മിന് ശേഷം ബോളിവുഡിലെ വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസുകള്‍ താരത്തെ കാത്തിരിക്കുകയാണ്.
കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും യഷ് രാജ് ഫിലിംസും സായ് പല്ലവിയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ ഏതെങ്കിലുമൊന്നില്‍ സായ് ഭാഗമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ധുരന്ധറിന്റെ സംവിധായകന് ആദിത്യ ധറും സായ് പല്ലവിയെ സമീപിച്ചിട്ടുണ്ടെന്നും സിനിമാപേജുകളുടെ റിപ്പോര്‍ട്ടിലുണ്ട്.

സായ് പല്ലവി Photo: Screen grab/ Divo Music
ഓ.എമ്മിന് മുമ്പായിരുന്നു ആദിത്യ ധര് സായ് പല്ലവിയെ സമീപിച്ചതെന്നും പുതിയ പ്രൊജക്ടില്‍ ഗംഭീര റോളാകും നല്‍കുകയെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ തന്നെ അപ്രോച്ച് ചെയ്യുന്ന സ്ക്രിപ്റ്റുകളെല്ലാം സായ് പരിഗണിക്കുകയാണെന്നും പുതുതായി ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാമായണ പാര്‍ട്ട് 2 അടക്കം വമ്പന്‍ പ്രൊജക്ടുകള്‍ ലൈനപ്പിലുണ്ട്.
നിലവില്‍ പ്രഭാസ് നായകനാകുന്ന കല്‍ക്കി 2ന്റെ തിരക്കിലാണ് സായ് പല്ലവി. ആദ്യഭാഗത്തില്‍ ദീപിക പദുകോണ്‍ അവതരിപ്പിച്ച സുമതി എന്ന കഥാപാത്രമായാണ് രണ്ടാം ഭാഗത്തില്‍ സായ് വേഷമിടുന്നത്. ഇതേ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ ഇനി സായ് യുഗമായിരിക്കുമെന്നാണ് സിനിമാപ്രേമികളുടെ പ്രവചനം.
EXCLUSIVE: #SaiPallavi is receiving MULTIPLE Bollywood offers following her POWERFUL performance in #OM 💥💥💥 Reportedly, #DharmaProductions and #YRF have approached her recently, while director #AdityaDhar had offered her a role even before #OM ✅ She is currently considering the scripts. Meanwhile, she has LOCKED her role in #Prabhas – #NagAshwin’s upcoming #Kalki2 🔥 https://t.co/8Ec16vuX0L
— BFilmy Tweets (@BFilmyTweets) November 21, 2026
Content Highlight: Reports that Karan Johar and Yash Raj Films approached Sai Pallavi after O M movie release
