മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്‍. മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ മസിലളിയനായാണ് താരം മലയാളികളുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ചത്.
പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മംമ്ത, റാഷി ഖന്ന, അനന്യ, ജഗദീഷ് തുടങ്ങിവര്‍ മുഖ്യകഥാപാത്രങ്ങളായെത്തിയ ‘ഭ്രമം’ 7ാം തീയ്യതി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് അഭിനന്ദനമറിയിച്ച് നിരവധി ആളുകള്‍ എത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും താരം പറയുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് പോസ്റ്റിലാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം പറയുന്നത്.
Content Highlight: Unni Mukundan talks about the film Bhramam
