എഡിറ്റര്‍
എഡിറ്റര്‍
പരസ്യങ്ങളിലും വേണം ലിംഗ നീതി; പുതിയ ചട്ടവുമായി യു.കെ
എഡിറ്റര്‍
Tuesday 8th August 2017 5:20pm

ലണ്ടന്‍: പാചകവും വീട്ടുജോലിയും അറിയാത്തവരായി പുരുഷന്‍മാരെ മുദ്രകുത്തുന്ന പരസ്യങ്ങള്‍ക്കും വീട് വൃത്തിയാക്കേണ്ടത് സ്ത്രീകളാണെന്ന തരത്തിലുള്ള പരസ്യങ്ങള്‍ക്കും ഇനി വിട. എന്നാല്‍ മാറ്റം ഇന്ത്യയിലല്ല. യു.കെയിലാണ് ഇത്തരം മാറ്റം വരാന്‍ പോകുന്നത്.

പരസ്യങ്ങളില്‍ ലിംഗനീതി ഉറപ്പാക്കാന്‍ യു.കെ ഒരുങ്ങുകയാണ്. പരസ്യചിത്രങ്ങള്‍ ആളുകളെ സ്വാധീനിക്കുമെന്നതിനാല്‍ ഇവയില്‍ നിയന്ത്രണമേര്‍പ്പെടുത്താനാണ് പരസ്യങ്ങളുടെ നിയന്ത്രണ ഏജന്‍സിയായ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയുടെ തീരുമാനം.


Also Read: ‘മിസ്റ്റര്‍ കൗസ്വാമി റേറ്റിംഗ് ഓപ്പ്ഷന്‍ എവിടെ’;പ്രതിഷേധത്തെ തുടര്‍ന്ന് റേറ്റിംഗ് ഓപ്ഷന്‍ പൂട്ടികെട്ടി റിപ്പബ്ലിക്ക് ടി.വി പക്ഷേ മലയാളികളെ തോല്‍പ്പിക്കാനാവില്ല


പുതിയ ചട്ടപ്രകാരം പുരുഷനേയോ സ്ത്രീയേയോ പരിഹസിക്കുന്ന രീതിയില്‍ പരസ്യങ്ങളില്‍ ചിത്രീകരിക്കാന്‍ പാടില്ല. മാത്രമല്ല ഏതെങ്കിലും ജോലി സ്ത്രീയ്‌ക്കോ പുരുഷനോ മാത്രമായുള്ള തരത്തിലുള്ള പരസ്യവും അനുവദിക്കില്ല.

ഇത് പ്രകാരം യു.കെയില്‍ സംപ്രേഷണം ചെയ്യേണ്ട പരസ്യങ്ങള്‍ക്ക സ്റ്റാന്‍ഡേര്‍ഡ് അഡ്വര്‍ടൈസിംഗ് അതോറിറ്റി പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisement