എഡിറ്റര്‍
എഡിറ്റര്‍
‘മിസ്റ്റര്‍ കൗസ്വാമി റേറ്റിംഗ് ഓപ്പ്ഷന്‍ എവിടെ’;പ്രതിഷേധത്തെ തുടര്‍ന്ന് റേറ്റിംഗ് ഓപ്ഷന്‍ പൂട്ടികെട്ടി റിപ്പബ്ലിക്ക് ടി.വി പക്ഷേ മലയാളികളെ തോല്‍പ്പിക്കാനാവില്ല
എഡിറ്റര്‍
Tuesday 8th August 2017 1:57pm

 

കോഴിക്കോട്: മലയാളികളുടെ പ്രതിഷേധത്തില്‍ അര്‍ണാബ് ഒരു പാഠം പഠിച്ചു. കേരളത്തിനെതിരായ ഹേറ്റ് ക്യാംപെയിനില്‍ വലിയ പങ്ക് വഹിക്കുന്ന റിപ്പബ്ലിക്ക് ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ വളരെ കുറഞ്ഞ റേറ്റിംഗ് നല്‍കിയതോടെ പേജിന്റെ റേറ്റിംഗ് കുത്തനെ കുറഞ്ഞു ഇതിനെ തുടര്‍ന്ന് റേറ്റിംഗ് സൗകര്യം റിപബ്ലിക്ക് ഒഴിവാക്കി.

എന്നാല്‍ റേറ്റിംഗ് സൗകര്യം ഒഴിവാക്കിയിട്ടും മലയാളികളുടെ പ്രതിഷേധം കുറഞ്ഞിട്ടില്ല. പ്രതിഷേധത്തിനായി പലമാര്‍ഗ്ഗങ്ങളാണ് മലയാളികള്‍ കണ്ടെത്തിയുട്ടുള്ളത്. ഫേസ്ബുക്ക് പേജില്‍ റിവ്യു ഓപ്ഷന്‍ മാറ്റിയെങ്കിലും ഗൂഗിള്‍ മാപ്പിലെ റിപ്പബ്ലിക്കിന്റെ പേജില്‍ പോയി റിവ്യു ഇട്ടും ഗൂഗിള്‍ പ്ലേസ്റ്റേറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് റേറ്റിംഗ് ചെയ്തും


Also read സ്മൃതി ഇറാനിയെ വാഹനത്തില്‍ പിന്തുടര്‍ന്നവര്‍ക്കെതിരെ നടപടിയെടുത്തവര്‍ എന്തുകൊണ്ട് അതേകുറ്റം ചെയ്ത ബി.ജെ.പി നേതാവിന്റെ മകന് നേരെ കണ്ണടയ്ക്കുന്നു; ചോദ്യവുമായി മാധ്യമപ്രവര്‍ത്തക


പേജില്‍ വരുന്ന വാര്‍ത്തകള്‍ക്കടിയില്‍ ചാനലിനെതിരെയും അര്‍ണാബിനെതിരെയും രൂക്ഷവിമര്‍ശനങ്ങളും അര്‍ണാബിനെ കളിയാക്കികൊണ്ടുമുള്ള കമന്റുകളും ഇട്ടാണ് മലയാളികള്‍ തങ്ങളുടെ പ്രതിഷേധം തുടരുന്നത്.

നമ്മുടെ നാടിനെയും മലയാളികളെയും നിരന്തരം അപവാദ പ്രചരണത്തിലുടെ അപകീര്‍ത്തിപ്പെടുത്തണ റിപ്പബ്ലിക്ക് ചാനലിന് നമ്മള്‍ മറുപടി കൊടുക്കണം എന്നാണ് ഇതില്‍ ഒരു കമന്റ്. മിസ്റ്റര്‍ കൗസ്വാമി എന്നു വിളിച്ചു കൊണ്ടാണ് പല കമന്റുകളും
മിസ്റ്റര്‍ കൗസ്വാമി റേറ്റിംഗ് ഓപ്പ്ഷന്‍ എവിടെ എന്നും ചിലര്‍ ചോദിക്കുന്നു.

കേരളത്തിനെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ കൊടുക്കാന്‍ അര്‍ണാബിന്റെ ചാനല്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെയാണ്
അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിംഗ് നല്‍കികൊണ്ട് റിപ്പബ്ലിക്ക് ചാനലിനെതിരെ മലയാളികള്‍ പതിഷേധിച്ചിരുന്നത്.

Advertisement