മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിച്ചു കാണുന്നവന്‍ ഒരിക്കലും മതവിശ്വാസിയല്ല. മതതീവ്രവാദിയെന്നേ അവരെ വിളിക്കാനാവൂ.


ks-bhagawan2

blank


| #TodaysPoint : ഡോ. കെ.എസ്. ഭഗവാന്‍ |


blankവളര്‍ന്നുവരുന്ന ഹിന്ദുത്വഫാസിസത്തിന്റെയും അസഹിഷ്ണുതയുടെയും മോദിക്കാലത്ത് അഥവാ കീഴാള/ദളിത് ജാതികള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കെതിരെ കൊലപാതകങ്ങളടക്കമുള്ള കടുത്ത ആക്രമണങ്ങളും അടിച്ചമര്‍ത്തലുകളും നടക്കുന്ന, ഇസിസിനെപോലും തോല്‍പ്പിക്കുംവിധം ക്രൂരമായവിധത്തില്‍ പച്ചക്ക് തീകൊളുത്തിയും കഴുത്തരിഞ്ഞും മുഷ്യരെ കൊല്ലുകയും ചെയ്യുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ ഡോ. കെ.എസ് ഭഗവാന്റെ ഈ വാക്കുകള്‍ വളരെ വളരെ പ്രസക്തമാണ്. ഇന്ത്യ ഒരു കാവി ഇസിസിനു കീഴില്‍ ഞെരിഞ്ഞമരാന്‍ വെമ്പല്‍കൊള്ളുമ്പോള്‍ തീര്‍ച്ചയായും ഈ വാക്കുകള്‍ നമ്മള്‍ പ്രചരിപ്പിക്കേണ്ടിയുമിരിക്കുന്നു. 21-10-2015ന് മലയാള മനോരമയില്‍ “തിരിച്ചറിയുക, പുറന്തള്ളപ്പെടും” എന്ന തലക്കെട്ടില്‍ ഡോ. ഭഗവാന്‍ എഴുതിയ ലേഖനത്തിന്റെ 10 ശതമാനം വരുന്ന ഭാഗമാണ് ഈ താഴെ നല്‍കിയിട്ടുള്ള വരികള്‍. ലേഖനം മുഴുവനായും വായിക്കണമെന്ന് അഭിപ്രായ്‌പ്പെടുകയും ചെയ്യുന്നു.
quote-mark

ഇവിടെ ഇപ്പോള്‍ എതിര്‍ശബ്ദങ്ങളെ കഴുത്തുഞെരിച്ച് ഇല്ലാതാക്കുന്നു. ഫാഷിസത്തിന്റെ ഏറ്റവും പ്രകടമായ സ്വഭാവമാണത്. എന്റെ സുഹൃത്ത് കല്‍ബുറഗിയുടെ രക്തം ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ചുമര്‍ വൃത്തികേടാക്കിയിരിക്കുന്നു. എന്നും നമ്മുടെ രാജ്യത്തിനു ചീത്തപ്പേരായി അതു തെളിഞ്ഞു നില്‍ക്കും. അവരുടെ അടുത്ത ലക്ഷ്യം ഞാനാണ്. ഭീഷണിപ്പെടുത്തി ഒരാളെ നിശ്ശബ്ദനാക്കുമ്പോള്‍ മറ്റൊരു ശബ്ദം ഉയര്‍ന്നിരിക്കും. അതാണ് ഇന്ത്യ എന്നും കണ്ടിട്ടുള്ളത്… മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിച്ചു കാണുന്നവന്‍ ഒരിക്കലും മതവിശ്വാസിയല്ല. മതതീവ്രവാദിയെന്നേ അവരെ വിളിക്കാനാവൂ.

കടപ്പാട് : മലയാള മനോരമ