beauty-01എല്ലാവര്‍ക്കും അവരുടെ സ്‌കിന്‍ എപ്പോഴും ചെറുപ്പമായിരിക്കണം എന്നാണ് ആഗ്രഹം. ഇതിനായി പല തരത്തിലുള്ള ക്രീമുകള്‍ ഉപയോഗിക്കുകയും ചിലുപ്പോഴെങ്കിലും അത് വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യുന്നു.

സ്‌കിന്‍ ചെറുപ്പമായിരിക്കാന്‍ നമുക്ക് തന്നെ ചെയ്യാന്‍ പറ്റിയ കുറച്ച് കാര്യങ്ങള്‍ ഉണ്ട്.

വിറ്റാമിന്‍ സി

നമ്മുടെ ശരീരത്തിന് അത്യാവിശ്യമുള്ള പോഷകമാണ് വിറ്റാമിന്‍ സി. വിറ്റാമിന്‍ സിയുടെ കുറവുമൂലമാണ് ശരീരത്തില്‍ പാടുകളും തിളക്കക്കുറവും ഉണ്ടാവുകയും ചര്‍മം ചുളിയുകയും ചെയ്യുന്നത്. കുരുമുളക്, ഇലക്കറികള്‍, തക്കാളി, ഓറഞ്ച് എന്നിവ കഴിക്കുന്നത് വിറ്റാമിന്‍ സി ലഭിക്കുന്നതിന് സഹായിക്കും.

വിറ്റാമിന്‍ സി കഴിക്കുന്നത് ശരീരത്തിലെ പാടുകള്‍ കുറയുന്നതിനും ശരീരത്തിന് തിളക്കം കൂടുന്നതിനും സഹായിക്കും.

പുകവലി

പുകവലി ആരോഗ്യകരമായ ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണ്. പുകവലിക്കുന്നയാളുടെ ശരീത്തിന്റെ സൗന്ദര്യത്തെ മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തെയും ഇല്ലാതാക്കും.

വെയില്‍

രാവിലത്തെയും വൈകുന്നേരത്തെയും വെയില്‍ ശരീരത്തിന് നല്ലതാണെങ്കിലും ബാക്കിയുള്ള സമയങ്ങളില്‍ വെയിലേല്‍ക്കുന്നത് ശരീരത്തെ മോശമായി ബാധിക്കും. ഈ വെയില്‍ നിങ്ങളുടെ ശരീരത്തിലെ കൊളാജന്‍ നശിപ്പിക്കുകയും അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിലേക്ക് കടക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മോശമാണ്.

കഴിയുന്നതും വെയിലേല്‍ക്കാതെ നില്‍ക്കാന്‍ ശ്രമിക്കുക. വെയില്‍ സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ക്രീമുകള്‍ ഉപയോഗിക്കുക.

മധുരം

അമിതമായി മധുരം കഴിക്കുന്നത് നിങ്ങളുടെ ശരീര സൗന്ദര്യത്തെ നശിപ്പിക്കും. അമിതമായി മധുരം കഴിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ പ്രായം തോന്നിക്കുകയും പല അസുഖങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. അതുകൊണ്ട് അമിതമായി മധുരം കഴിക്കുന്നത് ഒഴിവാക്കുക.

സ്‌ക്രബിങ്

വീട്ടില്‍ തന്നെയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നത് നല്ലതാണ്. ഇത് മുഖത്തെ ഡെഡ് സെല്ലുകളെ നീക്കം ചെയ്യുകയും മുഖത്തിന് തിളക്കം നല്‍കുകയും ചെയ്യും.

ചെറുതേനില്‍ കുറച്ച് ഉപ്പിട്ട ശേഷം ഈ മിശ്രിതം ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നത് മുഖത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കും.

ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ചര്‍മ്മത്തിന് അത്യാവശ്യമാണ്. ഇതിനായി ഗ്രീന്‍ ടീ കുടിക്കുകയും ഇലക്കറികള്‍ കഴിക്കുകയും ചെയ്യണം.

പ്രോട്ടീന്‍

ചെറുപ്രായത്തില്‍ തന്നെ മുഖത്ത് കലകളും പാടുകളും ഉണ്ടാവുന്നതിനുള്ള ഒരു പ്രധാന കാരണം പ്രോട്ടീനിന്റെ കുറവാണ്.

ഇത്തരം പാടുകള്‍ നിങ്ങളുടെ സൗന്ദര്യം കുറയ്ക്കുകയും പ്രായം തോന്നിപ്പിക്കുകയും ചെയ്യും. പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുട ചര്‍മ്മത്തിന്റെ തിളക്കം കൂട്ടുന്നതിന് സഹായിക്കും. ഇതിനനായി പയറുകളും വിത്തുകളും മീനും മുട്ടയും കഴിക്കേണ്ടത് ആവശ്യമാണ്.

മസാജിങ്

ആരോഗ്യകരമായ സ്‌കിന്നിന് മസാജിങ് അത്യാവിശ്യമാണ്. നിങ്ങളുടെ സ്‌കിന്‍ ദിവസവും എണ്ണയോ മറ്റ് ക്രീമുകളോ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. ഇത് ശരീരത്തിന് തിളക്കം കൂട്ടുക മാത്രമല്ല രക്തയോട്ടം വര്‍ധിപ്പിക്കുന്നതിലൂടെ ആരോഗ്യം നന്നാവുകയും ചെയ്യും.