എഡിറ്റര്‍
എഡിറ്റര്‍
തോമസ് ചാണ്ടി ഹൈക്കോടതിയില്‍; തങ്ങളുടെ ഭാഗം കേട്ടില്ലെന്നും കളക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യം
എഡിറ്റര്‍
Tuesday 24th October 2017 10:26pm


കൊച്ചി: കായല്‍കയ്യേറ്റം നടത്തി റിസോര്‍ട്ട് പണിതെന്ന ആരോപണം നേരിടുന്നതിനിടെ മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാരായ വാട്ടര്‍ വേള്‍ഡ് കമ്പനിയാണ് ഹൈക്കോടതിയെ സമീപിച്ചത്.


Also Read: നഷ്ടമായ ജോലി അവര്‍ തിരികെ നല്‍കുമോ ? ലൗജിഹാദിന്റെ പേരില്‍ കേരള പൊലീസ് ജോലി നഷ്ടപ്പെടുത്തിയ ദമ്പതികള്‍ ചോദിക്കുന്നു


കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിനെയാണ് തോമസ്ചാണ്ടി സത്യവാങ്മൂലത്തില്‍ ചോദ്യം ചെയ്യുന്നത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതെന്നും കളക്ടര്‍ക്കെതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ട് തള്ളണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.

റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന് നല്‍കിയിരുന്ന റിപ്പോര്‍ട്ട് ഏകപക്ഷീയമാണ്. കോടതിയുടെ പരിഗണനിയിലിരിക്കുന്ന വിഷയത്തില്‍ നടപടിയെടുക്കണം എന്ന് ഒരു കളക്ടര്‍ ആവശ്യപ്പെടുമ്പോള്‍ അത് കേസിനെ തന്നെ ബാധിക്കുമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.


Dont Miss: തനിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കാരാട്ട് റസാഖ് എം.എല്‍.എ ക്യാമ്പസില്‍ക്കയറി മര്‍ദ്ദിച്ചു; എം.എല്‍എയ്‌ക്കെതിരെ കേസ്;വീഡിയോ


കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം റവന്യൂമന്ത്രി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ആലപ്പുഴ നഗരസഭ ലേക്ക്പാലസ് റിസോര്‍ട്ടിന് നോട്ടീസും അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്തുകൊണ്ട് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്.

Advertisement