എഡിറ്റര്‍
എഡിറ്റര്‍
തനിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കാരാട്ട് റസാഖ് എം.എല്‍.എ ക്യാമ്പസില്‍ക്കയറി മര്‍ദ്ദിച്ചു; എം.എല്‍എയ്‌ക്കെതിരെ കേസ്;വീഡിയോ
എഡിറ്റര്‍
Tuesday 24th October 2017 10:07pm

 

കൊടുവള്ളി: തനിക്കെതിരെ പ്രതിഷേധമുയര്‍ത്തിയ വിദ്യാര്‍ത്ഥികളെ കാരാട്ട് റസാഖ് എ.എല്‍.എ ക്യാമ്പസില്‍ക്കയറി മര്‍ദ്ദിച്ചു. കൊടുവള്ളി കെ.എം.ഒ ആര്‍ട്സ് കോളജ് ക്യാമ്പസിനകത്ത് കയറി എം.എല്‍.എ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന വീഡിയോ മീഡിയാ വണ്‍ ചാനലാണ് പുറത്ത് വിട്ടത്.


Also Read: സ്‌കൂളില്‍ ആര്‍.എസ്.എസ് പ്രചരണ പുസ്തകം വിതരണം ചെയ്ത അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു


കോളജില്‍ പരിപാടിക്കെത്തിയ കാരാട്ട് റസാഖ് എം.എല്‍.എക്കെതിരെ അഴിമതി ആരോപണം ഉയര്‍ത്തി എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പസില്‍ക്കയറിയ എം.എല്‍.എ നടന്നു പോകുകയായിരുന്ന എം.എസ്.എഫ് പ്രവര്‍ത്തകരുടെ പിന്നാലെയോടി മര്‍ദ്ദിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എം.എല്‍.എ ഓടി അടുക്കുമ്പോള്‍ എം.എല്‍യുടെ ഒന്നിച്ചുള്ള പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ തടയാന്‍ പിന്നാലെ പോകുന്നതും വീഡിയോയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ എം.എല്‍.എക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നേരത്തെ തനിക്ക് വധ ഭീഷണിയുണ്ടെന്ന് എം.എല്‍.എ പറഞ്ഞിരുന്നു. തുടര്‍ച്ചയായി രണ്ട് ദിവസം തനിക്കെതിരെ വധ ശ്രമമുണ്ടായെന്നും പൊതുപ്രവര്‍ത്തനത്തിനായി പുറത്തു പോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും പറഞ്ഞ എം.എല്‍.എ വശ്രമത്തിന് പിന്നില്‍ മുസ് ലിംലീഗ് പ്രവര്‍ത്തകരാണെന്നും ആരോപിച്ചിരുന്നു. തന്നെ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചെന്നു കാട്ടി എം.എല്‍.എ നല്‍കിയ പരാതിയിലും കേസ് എടുത്തിട്ടുണ്ട്.


Dont Miss: നഷ്ടമായ ജോലി അവര്‍ തിരികെ നല്‍കുമോ ? ലൗജിഹാദിന്റെ പേരില്‍ കേരള പൊലീസ് ജോലി നഷ്ടപ്പെടുത്തിയ ദമ്പതികള്‍ ചോദിക്കുന്നു


നേരത്തെ എം.എല്‍.എയ്‌ക്കെതിരെ പ്രതിഷേധം നടത്തിയ എം.എസ്.എഫ് നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കെ.ടി റൗഫ്, ലത്തീഫ് തുറയൂര്‍, അഫ്‌നാസ് ചോറോട്, ക.ടി ജാസിം, കെ.സി ഷിഹാബ്, സ്വാഹിബ് മുഹമ്മദ്, ഷമീര്‍ പാഴൂര്‍, ജീലാനി, റാഷിദ് കാരക്കാട് , നവാസ് ഇല്ലത്ത് ,ഉമര്‍ സാലി, ജുനൈസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള എം.എസ്.എഫ് നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisement