ടെഹ്‌റാന്: മിസൈല്‍ രഹസ്യങ്ങള്‍ ഇസ്രഈലിന് ചോര്‍ത്തിയെന്നാരോപിച്ച് ചാരനെ തൂക്കിലേറ്റി ഇറാന്‍. വധശിക്ഷ സുപ്രീംകോടതി ശരിവെച്ചതിനെത്തുടര്‍ന്ന് ഇറാന് പൗരനായ ഹൊസെയ്ന്‍ പെദറാനെ തൂക്കിലേറ്റിയതായി മിസാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
2025 ജൂലൈയില്‍ നടന്ന് 12 ദിന യുദ്ധസമയത്ത് മിസൈല്‍ സൈറ്റ് ഇന്റലിജന്‍സ് ചോര്‍ത്തിക്കൊടുത്തുവെന്നാണ് ആരോപണം. ചാരവൃത്തി, ഇസ്രഈലുമായുള്ള രഹസ്യാന്വേഷണ സഹകരണം എന്നീ കുറ്റങ്ങള്‍ക്കാണ് ഇയാളെ വിചാരണ ചെയ്തത്.
ഇസ്ഫഹാനിലെ പ്രധാന ബാലിസ്റ്റിക് മിസൈല് കേന്ദ്രങ്ങളുടെയും പ്രതിരോധ സ്ഥാപനങ്ങളുടെയും രഹസ്യവിവരങ്ങള്‍ വന്‍തുകയ്ക്ക് ഇസ്രഈലിന് കൈമാറിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
മൊസാദ് ഏജന്റുമാരുമായി ഒന്നിലധികം തവണ കൂടിക്കാഴ്ച നടത്തിയ ഹൊസെയ്‌നില്‍ നിന്നും ചാരപ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ കോടതി പരിശോധിച്ചിരുന്നു.
Content Highlight: Iran executes man it accused of spying for Israel on missile sites.
