കൊച്ചി: ഷാജി കൈലാസ് എന്ന സംവിധായകന്റെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഇതിനിടെ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകരാക്കി രഞ്ജിപണിക്കരും രഞ്ജിത്തും തിരക്കഥ രചിച്ചുകൊണ്ട് ഷാജി കൈലാസ് ചിത്രം വരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ആ ചിത്രം ഉപേക്ഷിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതിനെക്കുറിച്ച് നിരവധി കഥകളാണ് സൈബര്‍ ലോകത്ത് പ്രചരിച്ചത്. എന്നാല്‍ ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read കുറച്ചൊക്കെ ക്ഷുഭിതനുമാണ് പൃഥ്വിരാജ്, അച്ഛനെ പോലെ: മോഹന്‍ലാല്‍

നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ ചിത്രം തീരുമാനിച്ചിരുന്നെന്നും എന്നാല്‍ ചിത്രം ഉപേക്ഷിക്കാന്‍ കാരണം ഇരുവരുടെയും ഡേറ്റുകള്‍ തമ്മില്‍ ക്ലാഷായത് കൊണ്ടാണെന്നും ഷാജി കൈലാസ് പറഞ്ഞു. കൂടാതെ തിരക്കഥാകൃത്തുക്കളായ രഞ്ജി പണിക്കര്‍, രഞ്ജിത് എന്നിവരുടെ തിരക്കുകകളും പ്രശ്‌നമായെന്നും അദ്ദേഹം പറഞ്ഞു.

പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാര്‍ത്തകളും മീഡിയകളില്‍ കാണുന്നെന്നും മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങള്‍ക്ക് ദയവായി കാത് കൊടുക്കാതിരിക്കുക. എന്നും അദ്ദേഹം പറഞ്ഞു.

എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നതെന്നും ഞാന്‍ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകില്‍ സദയം ഖേദിക്കുന്നെന്നും ഷാജി കൈലാസ് പറഞ്ഞു.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്ന മമ്മൂട്ടി – മോഹന്‍ലാല്‍ പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവവിരുദ്ധമായ പല വാര്‍ത്തകളും മീഡിയകളില്‍ കാണുന്നു.

ഇരുവരുടെയും ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ് ആയതുകൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കര്‍, രഞ്ജിത് എന്നിവരുടെ തിരക്കുകള്‍ കൊണ്ടും കൂടിയാണ് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത്.

മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങള്‍ക്ക് ദയവായി കാത് കൊടുക്കാതിരിക്കുക. എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നത്. ഞാന്‍ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകില്‍ സദയം ഖേദിക്കുന്നു.