ഓസ്‌ട്രേലിയ എയ്‌ക്കെതിരായ രണ്ട് മള്‍ട്ടി-ഡേ മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങുന്ന ഹോം പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. പുതുച്ചേരിയാണ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. മള്‍ട്ടി-ഡേ പരമ്പര സെപ്റ്റംബര്‍ 22 മുതല്‍ ആരംഭിക്കും
15 അംഗങ്ങളുടെ മള്‍ട്ടി-ഡേ സ്‌ക്വാഡിന്റെ നായകനായി ദേവ്ദത്ത് പടിക്കലിനെയും വൈസ് ക്യാപ്റ്റനായി സായി സുദര്‍ശനെയും തെരഞ്ഞെടുത്തു. ഏകദിന ടീമിനെ ഋതുരാജ് ഗെയ്ക്വാദ് നയിക്കും. ദേവ്ദത്ത് പടിക്കലാണ് ഉപനായകന്‍. 15 അംഗങ്ങളുടെ സ്‌ക്വാഡാണ് ഏകദിനത്തിലും പ്രഖ്യാപിച്ചത്.

അടുത്തിടെ അവസാനിച്ച ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ പ്രകടനം നടത്തിയതിന്റെ പിന്നാലെയാണ് ഓസീസിനെതിരായ രണ്ട് സ്‌ക്വാഡിലും ദേവ്ദത്ത് സ്ഥാനം പിടിച്ചത്. മാത്രമല്ല വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ടീമിലേക്കുള്ള തെരഞ്ഞെടുപ്പിന് ഓസ്‌ട്രേലിയ എയ്‌ക്കെതിരായ മത്സങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്.
ഏകദിന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ഇടം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ കളിക്കാനുള്ള അവസരം ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയമായിരിക്കും. പരിക്ക് മൂലം ദേശീയ ടീമില്‍ നിന്ന് വിട്ടുനിന്നിരുന്ന ഹര്‍ദിക്കിന്റെ തിരിച്ചുവരവിനുള്ള പ്രധാന ഘട്ടമായാണ് ഇന്ത്യ എയും ഓസ്‌ട്രേലിയ എയും തമ്മിലുള്ള ഈ മത്സരം.
ഇന്ത്യ എ മള്‍ട്ടി ഡേ സ്‌ക്വാഡ്
അമന്‍ മോഖാദെ, ആയുഷ് പാണ്ഡെ, ദേവ്ദത്ത് പടിക്കല്‍ (ക്യാപ്റ്റന്‍), സായി സുദര്‍ശന്‍ (വൈസ് ക്യാപ്റ്റന്‍), യഷ് റാത്തോഡ്, ഷെയ്ഖ് റഷീദ്, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), ഷംസ് മുലാനി, തനുഷ് കോട്ടിയന്‍, തുഷാര്‍ ദേശ്പാണ്ഡെ, അന്‍ഷുല്‍ കാംബോജ്, പ്രഫുല്‍ ഹിംഗെ, എന്‍. ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), നചികേത് ഭൂട്ടെ, വി. വൈശാഖ്*
ഇന്ത്യ എ ഏകദിന സ്‌ക്വാഡ്
പ്രിയാന്‍ഷ് ആര്യ, സായി സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രജത് പാട്ടിദാര്‍, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), നിഷാന്ത് സിന്ധു, വിപ്രജ് നിഗം, അര്‍ഷിന്‍ കുല്‍ക്കര്‍ണി, അര്‍ഷാദ് ഖാന്‍, നമന്‍ ധിര്‍, ഹര്‍ദിക് പാണ്ഡ്യ*, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ഗുര്‍ജപ്നീത് സിങ്, യഷ് ഠാക്കൂര്‍.*
* ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയം
Content Highlight: The India A squad has been announced for the home series against Australia A, comprising two multi-day matches and three one-day matches
