ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്.
ബ്ലാക് ക്യാപ്സ് ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം തിലക് വര്‍മ, നമന്‍ ധിര്‍, നിതീഷ്കുമാര്‍ റെഡ്ഡി എന്നിവരുടെ കരുത്തില്‍ ഒരു പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
ഈ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീം മറ്റൊരു മിന്നും റെക്കോഡ് സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ചരിത്രത്തില്‍ 200 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ടീമാകാനാണ് ഇന്ത്യക്ക് സാധിച്ചത്.
ഇന്ത്യ കളിച്ച 300 മത്സരത്തില്‍ നിന്നാണ് 200 വിജയങ്ങള്‍ സ്വന്തമാക്കിയത് (സമനിലകള്‍ ഒഴിവാക്കി). ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാന് 176 വിജയങ്ങളാണ് നേടിയത്.
Another close finish on the cards at Hagley Oval ⏳ Updates ▶️ https://t.co/FZtUFIFWS2 #TeamIndia | #NZvIND https://t.co/GCgdliISJK
— BCCI (@BCCI) October 24, 2026
അന്താരാഷ്ട്ര മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ ടീമുകള്‍
ഇന്ത്യ – 200
പാകിസ്ഥാന് – 176
ന്യൂസിലാന്‍ഡ് – 135
സൗത്ത് ആഫ്രിക്ക – 129
ഇംഗ്ലണ്ട് – 128
മത്സരത്തില്‍ തിലക് 26 പന്തില്‍ പുറത്താകാതെ 51 റണ്‍സും നിതീഷ് 13 പന്തില്‍ പുറത്താകാതെ 26 റണ്‍സും നേടി. 17 പന്തില്‍ 31 റണ്‍സുമായാണ് ധിര്‍ തിരിച്ചുനടന്നത്.
15-ാം ഓവറിലെ അഞ്ചാം പന്തില്‍ നമന്‍ ധിര്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ നിതീഷ് കുമാര്‍, തിലകിനൊപ്പം ഉറച്ചുനിന്ന് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുനടത്തുകയായിരുന്നു.
69 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
മത്സരത്തില്‍ ന്യൂസിലാന്‍ഡിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഗ്ലെന്‍ ഫിലിപ്സാണ്. 43 പന്തില്‍ നാല് വീത സിക്സും ഫോറും ഉള്‍പ്പെടെ 70 റണ്‍സാണ് താരം നേടിയത്. 46 പന്തില്‍ 58 റണ്‍സ് നേടി ബെവേണ് ജേക്കബ്സും മികവ് പുലര്‍ത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി തിളങ്ങാന്‍ സാധിച്ചില്ല.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങ് ബൗളിങ്ങില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഭുവനേശ്വര്‍ കുമാര്‍, പ്രിന്‍സ് യാദവ്, നിതീഷ് കുമാര്‍ എന്നിവര്‍ ഒരോ വിക്കറ്റും നേടി.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്അവസാനിക്കുമ്പോള് ഇന്ത്യ 2-0ന് മുമ്പിലാണ്. ഒക്ടോബര്‍ 27നാണ് പരമ്പയിലെ മൂന്നാം മത്സരം. വെല്ലിങ്ടണാണ് വേദി.
Content Highlight: India Complete 200 Wins In International T-20 Cricket (mens)
